Follow Us On

24

May

2025

Saturday

ഉക്രെയ്ന്‍-റഷ്യ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ ഇരുപക്ഷവും വിട്ടയച്ചത് 390 പേരെ വീതം

ഉക്രെയ്ന്‍-റഷ്യ തടവുകാരുടെ കൈമാറ്റം ആരംഭിച്ചു; ആദ്യഘട്ടത്തില്‍ ഇരുപക്ഷവും വിട്ടയച്ചത് 390 പേരെ വീതം

ചെര്‍ണിവ്/ഉക്രെയ്ന്‍:  മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അയവുവരുന്നതിന്റെ സൂചനകള്‍ നല്‍കി ഇരുപക്ഷവും തടവുകാരെ വിട്ടയക്കാന്‍ ആരംഭിച്ചു . ആദ്യഘട്ടത്തില്‍ സൈനികരും സിവിലിയന്‍ ജനങ്ങളുമടക്കം 390 പേരെയാണ് ഇരുപക്ഷത്തുനിന്നും കൈമാറിയത്. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളു തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു പക്ഷത്തുനിന്നും 1000 തടവുകാരുടെ കൈമാറ്റത്തിന് ധാരണയായത്.

ഫ്രാന്‍സിസ് മാര്‍പാപ്പയും ലിയോ 14 ാമന്‍ മാര്‍പാപ്പയും തടവുകാരുടെ കൈമാറ്റത്തിനായി ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. യുഎഇയും മുന്‍വര്‍ഷങ്ങളില്‍ തടവുകാരുടെ മോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു യുദ്ധവിരാമത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചെങ്കിലും, യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടില്ല.

ഇരുവശത്തുമുള്ള ലക്ഷക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുകയും  പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തില്‍ പ്രതീക്ഷയുടെ ഒരു ചെറിയ അടയാളമായിട്ടാണ് യുദ്ധത്തടവുകാരുടെ മോചനത്തെ നോക്കിക്കാണുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ യുദ്ധമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?