Follow Us On

24

May

2025

Saturday

വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു

വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു

വത്തിക്കാൻ സിറ്റി: വിശുദ്ധ റീത്ത പുണ്യവതിയുടെ തിരുനാൾ ദിനമായ മെയ് 22-ന്, അഗസ്റ്റീനിയൻ സഹോദരങ്ങൾ ലിയോ പതിനാലാമൻ പാപ്പായ്ക്ക് ഒരു വിശേഷമായ സമ്മാനം നൽകി—വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു കേക്ക്!

‘ആനന്ദത്തിന്റെ കേക്ക്’ എന്നറിയപ്പെടുന്ന ഈ മധുര വിഭവം, ഗോതമ്പുപൊടിയും, ബദാമും, തേനും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

നവംബർ 13-ന്, തന്റെ 32-ാം ജന്മദിനത്തിൽ, വിശുദ്ധ അഗസ്റ്റിൻ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചപ്പോൾ ശരീരത്തെ മാത്രമല്ല, ആത്മാവിനെയും പോഷിപ്പിക്കുന്ന ഒരു വിരുന്ന് മനുഷ്യന് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രത്യേക പാചകക്കുറിപ്പും ആ ചിന്തയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു. വിശുദ്ധ അഗസ്റ്റിന്റെ De beata vita എന്ന ഗ്രന്ഥത്തിൽ ആത്മാവിനെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ സന്തോഷത്തിനുള്ള വഴി എന്ന് അദ്ദേഹം പ്രതിപാദിക്കുന്നു.

പാപ്പായുടെ സുഹൃത്താണ് ഈ കേക്ക് തയ്യാറാക്കിയത്. സഹപ്രവർത്തകരോടൊപ്പം മാർപാപ്പ  അത് ആസ്വദിച്ചു.

പാരമ്പര്യത്തെയും കൂട്ടായ്മയെയും ഒരുമിച്ച് ചേർക്കുന്ന ഈ കേക്ക്, അഗസ്റ്റീനിയൻ സമൂഹത്തിന്  പ്രത്യേകം പ്രാധാന്യമുള്ള വിഭവമാണ്. വിശുദ്ധ മോനിക്ക തന്റെ മകനായി തയ്യാറാക്കിയ കേക്കാണ് ഇതെന്നും പറയപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?