Follow Us On

09

October

2025

Thursday

നിത്യസന്ദര്‍ശകന്‍ കര്‍ദിനാളാണെന്ന് അറിഞ്ഞില്ല! പുതിയ പാപ്പയെ കണ്ട് ഞെട്ടല്‍ മാറാതെ ജിം പരിശീലകന്‍

നിത്യസന്ദര്‍ശകന്‍ കര്‍ദിനാളാണെന്ന് അറിഞ്ഞില്ല! പുതിയ പാപ്പയെ കണ്ട് ഞെട്ടല്‍ മാറാതെ ജിം പരിശീലകന്‍

വത്തിക്കാന്‍ സിറ്റി: പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ 14 ാമന്‍ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വലേരിയോ മാസെല്ല ഞെട്ടിയതുപോലെ ആരും ഞെട്ടിയിട്ടുണ്ടാവില്ല. കാരണം രണ്ട് വര്‍ഷങ്ങളായി ജിമ്മില്‍ സ്ഥിരമായി വന്ന് തന്റെ കീഴില്‍ പരിശീലനം നേടിയിരുന്ന റോബര്‍ട്ട് എന്ന വ്യക്തി കര്‍ദിനാളായിരുന്നുവെന്നും ഇനി ആഗോളകത്തോലിക്കസഭയുടെ പരമാധ്യക്ഷനാണെന്നും റോമിലെ ജിമ്മിന്‌വലേരിയോ അപ്പോഴാണ് ആദ്യമായി അറിയുന്നത്. ‘പുതിയ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.  ഞാനായിരുന്നു പാപ്പയുടെ ജിമ്മിലെ ട്രെയിനര്‍. സാധാരണ വേഷത്തില്‍  ജിമ്മില്‍ എത്തിയിരുന്ന അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല.  ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്ന റോബര്‍ട്ട് എല്ലാവരോടും വളരെ സൗമ്യമായാണ് ഇടപെട്ടിരുന്നത്.’ വലേരിയോ പറഞ്ഞു.

ട്രെഡ്മില്ലിലോ ബൈക്കിലോ വാം അപ്പ് എക്‌സര്‍സൈസുകളോടെ    ആരംഭിച്ച് പേശികള്‍ക്ക് ബലം നല്‍കുന്ന എക്‌സര്‍സൈസുകള്‍ ചെയ്തിരുന്ന പാപ്പയുടെ ശരീരത്തിന് മികച്ച ആരോഗ്യമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കുമ്പോള്‍ മികച്ച ശരീരഘടനയും പ്രതിരോധശേഷിയുമാണ് പാപ്പയുടേതെന്നും വലേരിയോ പറഞ്ഞു. പാപ്പ പലപ്പോഴും ടെന്നീസ് കളിച്ചിരുന്നതായും ഈ കളി സഹിഷ്ണുത വളര്‍ത്തുന്നതില്‍ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?