Follow Us On

01

July

2025

Tuesday

ജൂണ്‍ 14-15 തീയതികളില്‍ വത്തിക്കാനില്‍ കായിക ജൂബിലി ആഘോഷം

ജൂണ്‍ 14-15 തീയതികളില്‍ വത്തിക്കാനില്‍ കായിക ജൂബിലി ആഘോഷം

വത്തിക്കാനില്‍ ജൂണ്‍ 14-15 തീയതികളില്‍ നടക്കുന്ന കായിക ജൂബിലിയുടെ ഭാഗമായി ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ‘Momentum of Hope’ എന്ന അന്താരാഷ്ട്ര സമ്മേളനം നടക്കും. ലോകമെമ്പാടു നിന്നുമുള്ള അത്ലറ്റുകളെയും,കായികപ്രേമികളെയും ഒന്നിച്ചു ചേര്‍ക്കുന്ന ഈ മഹാ സംഗമം സെന്റ് പീറ്റേഴ്സ് ചത്വരത്തിനടുത്തുള്ള അഗസ്റ്റിനിയന്‍ പാട്രിസ്റ്റിക് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്.

ജീവിതത്തിലെ തോല്‍വികളെ വലിയ വിജയങ്ങളാക്കി മാറ്റിയ നാലു പ്രശസ്ത അത്ലറ്റുകള്‍ തങ്ങളുടെ ജീവിത കഥ പങ്കുവയ്ക്കുന്ന ഈ ചടങ്ങ് ഏറെ ഉദ്വേഗത്തോടെയാണ് കായികപ്രേമികള്‍ കാത്തിരിക്കുന്നത്. പോര്‍ച്ചുഗലില്‍ നിന്നുള്ള മുന്‍ ഫുട്‌ബോള്‍ താരവും ഇപ്പോള്‍ എസി മിലാന്റെ പരിശീലകനായ  സെര്‍ജിയോ കോണ്‍സീസാവോ, 2024 പാരീസ് ഒളിമ്പിക്‌സില്‍ 200 മീറ്റര്‍ റേസില്‍ ഒളിമ്പിക് ചാമ്പ്യനായ 22 വയസ്സുള്ള ബോട്‌സ്വാന താരം  ലെറ്റ്സൈല്‍ ടെബോഗോ, ഒമ്പത് ഒളിമ്പിക് മെഡലുകളും (ആറ് സ്വര്‍ണം), 26 ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകളും (16 സ്വര്‍ണം) നേടിയി ഇതിഹാസ ഫെന്‍സര്‍, വാലന്റീന വെസാലി, കൊളംബിയന്‍ പാരാലമ്പിക്ക് താരം  അമേലിയോ കാസ്‌ട്രോ ഗ്രൂസോ എന്നിവര്‍ ഈ ചടങ്ങില്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും.

കൂടാതെ അത്ലറ്റിക്ക വത്തിക്കാനയുടെ പ്രസിഡന്റായ ജിയാംപോളോ മാറ്റെയി, സ്പാനിഷ് പുരോഹിതനും 2012-ലെ ഒളിമ്പിക് ഹോക്കി താരവുമായ ലിറ്റസ് ബാല്‍ബെ സാല, സെന്റിയറോ ഫ്രാസാറ്റി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പാവോള ഗിഗ്ലിയോട്ടി, സലേഷ്യന്‍ സന്യാസിനി ഫ്രാന്‍സെസ്‌ക സിയാല്‍ബെറ്റ, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിയോവന്നി സെനോണി എന്നിവരും സമ്മേളനത്തില്‍ പ്രസംഗിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?