Follow Us On

01

July

2025

Tuesday

അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…

അള്‍ത്താര മാറ്റുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച പാഴ്‌സല്‍ തുറന്നപ്പോള്‍ കണ്ടത്…

ഡബ്ലിന്‍/അയര്‍ലണ്ട്: സ്‌കൂളില്‍ നടന്ന  ബിരുദദാന ആഘോഷത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഗ്ലാസ്‌നെവിനിലെ സെന്റ് വിന്‍സെന്റ്‌സ് സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുകളിലത്തെ മുറിയിലെ അള്‍ത്താര  ഒരു ഹാളിലേക്ക് മാറ്റിയത്. അള്‍ത്താര എടുത്ത് കൊണ്ടുപോകുന്നതിനിടെ അവര്‍ക്ക് അള്‍ത്താര ചരിക്കേണ്ടിവന്നു. ആ സമയം അള്‍ത്താരക്കുള്ളില്‍ നിന്ന് 1787 എന്ന തീയതിയോടെ മുകളില്‍ ലാറ്റിന്‍ ഭാഷയില്‍ കൈകൊണ്ട് എഴുതിയ ലേബലുള്ള കടലാസില്‍ പൊതിഞ്ഞ വലിയ പാഴ്‌സല്‍ താഴേക്ക് വീണു. ഉടന്‍ തന്നെ ഇത്തരമൊരു പാഴ്‌സല്‍ കണ്ടെത്തിയ വിവരം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു.

മുന്‍ ചരിത്ര അധ്യാപികയായ പ്രിന്‍സിപ്പല്‍ മെയര്‍ ക്വിന്‍,  നാഷണല്‍ മ്യൂസിയമായും എഡ്മണ്ട് റൈസ് ട്രസ്റ്റിന്റെ ആര്‍ക്കൈവുകളുമായും  ബന്ധപ്പെട്ടു. തിരുശേഷിപ്പ് ആധികാരികമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന്  ഈ മേഖലയിലെ കത്തോലിക്കാ സഭയുടെ വിദഗ്ധനായ ഫാ. വില്യം പര്‍സലിന്റെ സേവനവും തേടി. 2,000-ത്തിലധികം തിരുശേഷിപ്പുകളുടെ ഉടമയയായ ഫാ. വില്യം പര്‍സെലിനെ സുഹൃത്തുക്കള്‍  ‘ദി ബോണ്‍ കളക്ടര്‍’ അല്ലെങ്കില്‍ ‘ഇന്ത്യാന ജോണ്‍സ്’ എന്നാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത്.

സ്‌കൂളില്‍ എത്തിയ ഫാ. വില്യം ഒരു ഭൂതക്കണ്ണാടി പുറത്തെടുത്ത് പാര്‍സല്‍ സസൂക്ഷ്മം നിരീക്ഷിച്ചു. പുറത്തെ കവര്‍ നീക്കം ചെയ്തപ്പോള്‍, GA അക്ഷരങ്ങളും നിരവധി വരികളും ഉള്ള ഒരു മരപ്പെട്ടി കണ്ടെത്തി. ഈ പെട്ടി ഫ്രാന്‍സിലെ നാന്റസില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ആ വിവരണങ്ങളില്‍ നിന്ന് ഫാ. പാര്‍സെല്‍ മനസിലാക്കി.

ആകാംക്ഷയോടെ നോക്കി നിന്ന ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും മുമ്പില്‍വച്ച് തന്നെ ഫാ. പര്‍സെല്‍ ആ പെട്ടിയുടെ മൂടി തുറന്നു. ഉദ്വേഗം നിറഞ്ഞു നിന്ന ആ അന്തരീക്ഷത്തില്‍ ആഘോഷത്തിന്റെ അലയടികള്‍ ഉയിര്‍ത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു,’കൊള്ളാം. മെഴുക് മുദ്ര എനിക്ക് ഇതിനകം കാണാന്‍ കഴിയുന്നതിനാല്‍ ഞാന്‍ ശരിക്കും ആവേശത്തിലാണ്, ഒരു തിരുശേഷിപ്പിന്റെ ആധികാരികത മെഴുക് മുദ്രയാണ്.’ മൂടി പൂര്‍ണമായും നീക്കം ചെയ്തപ്പോള്‍, നിരവധി ചുവന്ന മെഴുക് മുദ്രകളുള്ള ഒരു അലങ്കരിച്ച ഒരു പെട്ടി അതില്‍ പ്രത്യക്ഷപ്പെട്ടു, ഇത്തവണ അതില്‍ ഇംഗ്ലീഷില്‍ എഴുത്ത് ഉണ്ടായിരുന്നു. ഫാ. പര്‍സെല്‍ കവര്‍ തുറന്ന് താഴെ ഇടതുകോണില്‍ എംബോസ് ചെയ്ത സ്റ്റാമ്പ് പതിച്ച ഒരു അച്ചടിച്ച സര്‍ട്ടിഫിക്കറ്റ് തുറന്ന് ‘റവറന്റ് ജോണ്‍ അഗസ്റ്റിന്‍ ഗ്രേസ്, സെന്റ് ഹിലാരി രക്തസാക്ഷിയുടെ ശരീരത്തിന്റെ പ്രാമാണീകരണം, 1878 റോമില്‍ നിന്ന’ എന്ന വാക്കുകള്‍ വായിച്ചു. ഒരു നിമിഷം അതിന്റെ ഉള്ളടക്കം വായിച്ചതിനുശേഷം അദ്ദേഹം ഒരു പുഞ്ചിരിയോടെ സംഘത്തെ നോക്കി. ‘ഇത് രക്തസാക്ഷി ഹിലാരിയുടെ ഒന്നാം ക്ലാസ് യഥാര്‍ത്ഥ തിരുശേഷിപ്പാണ്,’ എന്ന് പ്രഖ്യാപിച്ചു.

 

സൂക്ഷ്മപരിശോധനയില്‍ മെഴുക് മുദ്ര ചെയ്ത പെട്ടിയുടെ ജനാലയിലൂടെ രക്തത്തിന്റെ തിരുശേഷിപ്പടങ്ങിയ കുപ്പി കാണാം.
സെന്റ് ഹിലാരിയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. പക്ഷേ തിരുശേഷിപ്പ് 2-ാം അല്ലെങ്കില്‍ 3-ാം നൂറ്റാണ്ടിലേതാണെന്നും 1700-കളില്‍ റോമന്‍ കാറ്റകോമ്പുകളില്‍ നിന്ന്  നീക്കം ചെയ്ത് ഡബ്ലിനിലേക്ക് അയച്ചിരിക്കാമെന്നും ഫാ. പര്‍സെല്‍ വിശ്വസിക്കുന്നു. തിരുശേഷിപ്പ് ആധികാരികമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്ന് മിസ് ക്വിന്‍ പറഞ്ഞു.

കണ്ടെത്തലിനെക്കുറിച്ച് സ്‌കൂള്‍ ഡബ്ലിന്‍ രൂപതയെ അറിയിച്ചിട്ടുണ്ട്. അടുത്ത ഘട്ടം വത്തിക്കാനെ അറിയിക്കുക എന്നതാണ്.  പാരമ്പര്യം അനുസരിച്ച്, തിരുശേഷിപ്പ് കണ്ടെത്തിയ ഇടത്ത് തന്നെ അത് തുടര്‍ന്നും സൂക്ഷിക്കാം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?