Follow Us On

02

June

2025

Monday

ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

ഒഡീഷയില്‍ വൈദികരെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍
കൊച്ചി: ഒഡീഷയില്‍ കത്തോലിക്കാ വൈദികരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന്  കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു മലയാളി വൈദികര്‍ ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ചര്‍വാട്ടിയിലുള്ള ബോയ്‌സ് ഹോസ്റ്റലില്‍ വച്ച് ക്രൂരപീഡന ത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേ ല്‍പ്പിക്കുന്നതാണ്. അന്തേവാസികളായ വിദ്യാര്‍ഥികള്‍ അവധിയിലായിരുന്ന ദിവസം കിരാതമായ അക്രമത്തിന് തിരഞ്ഞെടുത്ത കുറ്റവാളികള്‍ വൈദികരെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും നാടുകടത്താനുള്ള മതതീവ്രവാദ അജണ്ടയാണ്  നടത്തിയതെന്ന് വ്യക്തമാണ്.
കഴിഞ്ഞ മെയ് 23 ന് പുലര്‍ച്ചെ രണ്ടിന് വൈദിക ഭവനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വൈദികരെ മണിക്കൂറുകളോളം കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയുമാണ് ഉണ്ടായത്. അവിടെനിന്ന് ഒഴിഞ്ഞുപോ യില്ലെങ്കില്‍ വീണ്ടും വരും എന്ന ഭീഷണിയും മുഴക്കിയിരുന്നു.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നിഷ്പക്ഷമായ നിയമ നടപടികള്‍ക്ക് മുതിരാതെ ക്രൈസ്തവ വിരുദ്ധ നീക്കങ്ങള്‍ക്ക് ഒത്താശചെയ്യുന്ന സമീപനം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നത് ഭരണഘടനാവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വര്‍ഗീയമായ അതിക്രമങ്ങളും ക്രൈസ്തവ പീഡനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര- സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ ഉടനടി ഉണ്ടാകണം. അക്രമികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതോടൊപ്പം ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഒഡീഷ സര്‍ക്കാര്‍ കൈക്കൊള്ളുകയും വേണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?