Follow Us On

01

July

2025

Tuesday

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍

കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ജോസഫ് വിതയതതില്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍  നാളെ (ജൂണ്‍ എട്ടിന്) ആഘോഷിക്കും.

നാളെ രാവിലെ ആറുമുതല്‍ തുടര്‍ച്ചയായി ദിവ്യബലി. രാവിലെ 8.30 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിപ്പ്. രാത്രി എട്ടുവരെ നേര്‍ച്ചവിതരണം. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ദൈവാലയ വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ നിര്‍വഹിക്കും.

9.30 ന് തിരുനാള്‍ വിശുദ്ധ ബലിയില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള ദിവ്യബലിയെത്തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് വിശുദ്ധയുടെ തിരുശേഷിപ്പുവണക്കം.

തിരുനാള്‍ ദിനത്തില്‍ എത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ ചെയര്‍മാനായി തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഹോളി ഫാമിലി സന്യാസിനീസമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ആനി കുര്യാക്കോസ്, അഡ്മിനിസ്‌ട്രേറ്ററും ജനറല്‍ കണ്‍വീനറുമായ സിസ്റ്റര്‍ എല്‍സി സേവ്യര്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ വിനയ, ജനറല്‍ കണ്‍വീനര്‍ സണ്ണി പഴയാറ്റില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാളിന്റെ എട്ടാമിടം ജൂണ്‍ 15 ന് രാവിലെ 10.30 ന് ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം എന്നീ പരിപാടികളോടെ നടത്തും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?