കൊച്ചി: തുടര്‍ച്ചയായി കേരളതീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങള്‍ തീരവാസികളില്‍ ആശങ്ക പരത്തുകയും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി.
അപകടങ്ങള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടണം. കേരളത്തിന്റെ അതിര്‍ത്തിക്കകത്തുള്ള തീരത്ത് ഉണ്ടാക്കിയിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തന്നെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉണ്ടാകണം. (Protection and Indemntiy insurance) പി & ഐ ഇന്‍ഷുറന്‍സ് വ്യവസ്ഥകളിലൂടെ ഇത്തരത്തില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം വിലയിരുത്തി തീരവാസികള്‍ക്കും തൊഴിലാളികള്‍ക്കും അവ ലഭ്യമാക്കണം. അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. സമുദ്ര അപകട അന്വേഷണം (Marine Casuatly Invtseigation) നടത്തി പരിസ്ഥിതിക്ക് ഉണ്ടായിട്ടുള്ള ആഘാതം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ആദ്യം നടന്ന എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തിനും അത്തരം അന്വേഷണങ്ങള്‍ നടത്തുന്നതിന് അധികൃതര്‍ തയാറായിട്ടില്ല. ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്ന വാന്‍ഹയി 503 കപ്പലിന്റെയും അപകടം സംബന്ധിച്ച് അത്തരത്തില്‍ ഉദാസീന നിലപാടുകള്‍ അധികൃതര്‍ സ്വീകരിക്കുകയാണെങ്കില്‍ തീര മേഖലയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *