Follow Us On

21

June

2025

Saturday

ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍… മാതാവിന്റെ പതാക വരെ; എല്ലാ മാസവും ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം

ഏറ്റവും വലിയ തിരുഹൃദയ പതാക മുതല്‍…  മാതാവിന്റെ പതാക വരെ; എല്ലാ മാസവും  ‘കത്തോലിക്ക’പതാകകളുയര്‍ത്തി ഒരു സ്ഥാപനം

കഴിഞ്ഞ ജൂണില്‍ ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്‍ത്തിയ ബവേറിയന്‍ കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള്‍ സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്.

2024 ജൂണില്‍, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന്‍ വേസ്റ്റ് കമ്പനിയാണ്  തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി  വാര്‍ത്തകളില്‍ ഇടം നേടിയത്. പതാക നിര്‍മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന്‍ ആണ് ബവേറിയന്‍  കമ്പനിയുടെ ഉടമ. ‘സമൂഹത്തിലുടനീളം ക്രിസ്തു രാജാവിന്റെ ഭരണം പ്രോത്സാഹിപ്പിക്കുക’ എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ബവേറിയന്റെ വെബ്സൈറ്റ് വ്യക്തമായി പറയുന്നു.

തുടര്‍ന്നിങ്ങോട്ട് ഒരോ മാസവും ബവേറിയന്‍ കമ്പനി ഉയര്‍ത്തിയ പതാകകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു

ജൂലൈ 2024: യേശുവിന്റെ വിലയേറിയ രക്തം
ഓഗസ്റ്റ് 2024: മറിയയുടെ നിഷ്‌കളങ്ക ഹൃദയം
സെപ്റ്റംബര്‍ 2024: മറിയത്തിന്റെ ഏഴ് വ്യാകുലങ്ങള്‍
ഒക്ടോബര്‍ 2024: പരിശുദ്ധ മറിയത്തിന്റെ ജപമാല
നവംബര്‍ 2024: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍
ഡിസംബര്‍ 2024: അമലോത്ഭവം
ജനുവരി 2025: യേശുവിന്റെ തിരുനാമം
ഫെബ്രുവരി 2025: തിരുക്കുടുംബം
മാര്‍ച്ച് 2025: വിശുദ്ധ യൗസേപ്പിതാവ്
ഏപ്രില്‍ 2025: ദിവ്യകാരുണ്യം
മെയ് 2025: പരിശുദ്ധ മറിയം.

2024 ജൂണ്‍ മുതല്‍ 2025 മെയ് വരെ എല്ലാ മാസവും പറത്തിയ വ്യത്യസ്ത പതാകകളെ ആഘോഷിക്കുന്ന ഒരു വീഡിയോയും ബവേറിയന്‍ കമ്പനി പുറത്തിറക്കി. ‘ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസം ദിവസവും ജീവിക്കുന്നു, ഞങ്ങളുടെ കത്തോലിക്കാ വിശ്വാസത്തോടുള്ള സ്‌നേഹം ലോകവുമായി പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ജിം ബ്രൂഗെമാന്‍ പറഞ്ഞു. ‘വാഹനമോടിക്കുമ്പോള്‍ പതാക കാണുന്നവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ നമ്മള്‍ ജീവിക്കുന്ന ഈ ലോകത്ത് കൃപയുടെ അവസ്ഥയില്‍ തുടരുക എന്നത് അനുദിനം നടത്തേണ്ട ഒരു പോരാട്ടമാണെന്ന് എല്ലാവരെയും നിരന്തരം ഓര്‍മ്മിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.’

‘യേശുവിനെയും മറിയത്തെയും  കൂടെ കൂട്ടുമ്പോള്‍ തിന്മയ്‌ക്കെതിരെയുളള പോരാട്ടം എളുപ്പമാകും. അവസാനം, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് നടക്കുക. ഒരു മധ്യമാര്‍ഗവും ഇല്ല,’ ബ്രൂഗെമാന്‍ കൂട്ടിച്ചേര്‍ത്തു.

https://youtu.be/V_8jL2yShfw?si=U7u-4ZlpW_W0lHT5

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?