കൊച്ചി: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 വിമാനം തകര്‍ന്നുവീണു മരണമടഞ്ഞവര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിമാന ദുരന്തത്തില്‍ മാര്‍ തട്ടില്‍ ദുഃഖം രേഖപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിനടക്കുന്നതിലും പരിക്കേറ്റവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതില്‍ മാര്‍ റാഫേല്‍ തട്ടില്‍ പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *