Follow Us On

14

June

2025

Saturday

അമല മെഡിക്കല്‍ കോളജില്‍ 200 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി

അമല മെഡിക്കല്‍ കോളജില്‍ 200 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗുകള്‍ നല്‍കി
തൃശൂര്‍:  കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 200  പേര്‍ക്ക്  അമല മെഡിക്കല്‍ കോളേജ് ആശുപത്രി സൗജന്യമായി വിഗുകള്‍ നല്‍കി. അമല ഓഡിറ്റോറിയത്തില്‍ നടന്ന 37-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം മണലൂര്‍ എംഎല്‍എ മുരളി പെരുന്നെല്ലി ഉദ്ഘാടനം ചെയ്തു.
അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, അമല മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദീപ്തി രാമകൃഷ്ണന്‍, ഡോ. ബിബി സൂസന്‍ എബി, സിസ്റ്റര്‍ ഡോ. നാന്‍സി എസ്എച്ച്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.കെ  സെബാസ്റ്റ്യന്‍, എം.ഡി തോമാസ്, ലിജ വി എന്നിവര്‍ പ്രസംഗിച്ചു.
കേശദാനം- സ്‌നേഹദാനം ക്യാമ്പുകള്‍  സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നല്‍കിയ 51  വ്യക്തികളെയും മീറ്റിങ്ങില്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
ഇതിനോടകം 2,100 കാന്‍സര്‍ രോഗികള്‍ക്ക്  അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും സൗജന്യമായി വിഗുകളും 650 സ്തനാര്‍ബുദ രോഗികള്‍ക്ക് സൗജന്യമായി നിറ്റഡ് നോക്കേഴ്‌സും നല്‍കാന്‍ കഴിഞ്ഞതായി അമല ആശുപത്രി, ജോയിന്റ് ഡയക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി പറഞ്ഞു.
465 പുരുഷന്മാര്‍ ഉള്‍പ്പെടെ  മൂന്നു വയസു മുതല്‍ 70 വയസു വരെയുള്ള സമൂഹത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന 21,000 പേര്‍ ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് 30 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗുകള്‍ കൊടുക്കുവാന്‍ കഴിഞ്ഞതെന്നും ഫാ. ജെയ്‌സണ്‍ വ്യക്തമാക്കി.
അമല ആശുപത്രിയില്‍ മാത്രമല്ല മറ്റ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തില്‍ നിന്നും വിഗുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. തുടര്‍ന്നും സൗജന്യമായി കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?