കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിന്‍സിലെ പൊടിമറ്റം ലിറ്റില്‍ ഫ്ലവർ മഠാംഗമായ സിസ്റ്റര്‍ ഇന്നസെന്റ് സിഎംസി (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജൂണ്‍ 18) ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
സിസ്റ്റര്‍ ഇന്നസെന്റ് ഇഞ്ചിയാനി, കൈനകരി, കണ്ണമ്പള്ളി എന്നിവിടങ്ങളില്‍ അധ്യാപികയായും, വള്ളക്കടവ്, പീരുമേട്, ചെറുവള്ളിക്കുളം, പൊടിമറ്റം എന്നീ മഠങ്ങളില്‍ അംഗമായും സേവനമനു ഷ്ഠിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി കൊടിമരത്തുംമൂട്ടില്‍ പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അച്ചാമ്മ തയ്യില്‍ (ചെമ്മലമറ്റം), മറിയാമ്മ ഈറ്റത്തോട്ട് (കപ്പാട്), അപ്പച്ചന്‍ (ഇഞ്ചിയാനി), തെയ്യാമ്മ കണ്ടത്തില്‍ (വേലനിലം), ലീലാമ്മ ഇടത്തിനകത്ത് (ചോറ്റി), ഇത്തമ്മ പടിഞ്ഞാറ്റയില്‍ (പഴയിടം), ഗ്രേസി മാത്തൂച്ചന്‍ (കാഞ്ഞിരപ്പള്ളി), പരേതരായ സിസ്റ്റര്‍ ജസ്റ്റിന്‍ സിഎംസി (കാഞ്ഞിരപ്പള്ളി), പാപ്പച്ചി (തിരുവനന്തപുരം), മാത്തച്ചന്‍ (കാഞ്ഞിരപ്പള്ളി).
Leave a Comment
Your email address will not be published. Required fields are marked with *