‘അവര്‍ക്ക് അവരുടെ കുട്ടികളെ സുരക്ഷിതമായി ഏല്പിക്കാന്‍ ഒരിടവുമില്ലായിരുന്നു, അതിനാല്‍ കുറച്ച് മുറികളില്‍ കഴിയുന്നത്ര കുട്ടികളെ ഞങ്ങള്‍ സ്വാഗതം ചെയ്തു’, സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക ടുമാനിവിച്ച് വിശദീകരിച്ചു. യുദ്ധത്തിന്റെ ഭീകരതയിലും ആ സിസ്റ്റേഴ്‌സ് ഓടിരക്ഷപ്പെട്ടില്ല.
ഉക്രെയ്‌നിലെ സൈനികരുടെയും സന്നദ്ധ സേവകരുടെയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി സിസ്റ്റേഴസ് ഒരു കിന്റര്‍ ഗാര്‍ട്ടന്‍ ആരംഭിച്ചു. ഉക്രെയ്‌നിലെ നസറെത്തിലെ ഹോളി ഫാമിലി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സ് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളിലെ ജീവനക്കാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കുട്ടികള്‍ക്കായി കാരിത്താസ് നല്‍കിയ മുറികളിലാണ് കിന്റര്‍ഗാര്‍ട്ടന്‍ തുറന്നത്.
‘കുട്ടികള്‍ എല്ലാ ദിവസവും സൈനികര്‍ക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു,
ഇന്ന്, നാല് മുതല്‍ അഞ്ച് വരെ പ്രായമുള്ള ഏകദേശം 20 കുട്ടികള്‍ ഓരോ ദിവസവും കിന്റര്‍ഗാര്‍ട്ടനില്‍ പങ്കെടുക്കുന്നു. കല, ഇംഗ്ലീഷ് ക്ലാസുകള്‍ക്ക് പുറമേ, അവര്‍ പ്രാര്‍ത്ഥനയിലും സമയം ചെലവഴിക്കുന്നു.
‘ഈ കുഞ്ഞുങ്ങള്‍ മറ്റൊരു ദിവസം കൂടി ജീവിക്കണമെന്ന് മാത്രമല്ല, അവര്‍ക്ക് ജീവിതത്തിന് അര്‍ത്ഥവും പ്രത്യാശയും കണ്ടെത്താന്‍ കഴിയണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അവര്‍ വിശദീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *