Follow Us On

26

June

2025

Thursday

ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോക്ക് ഡോക്ടറേറ്റ്

ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോക്ക് ഡോക്ടറേറ്റ്
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ കലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ഇടവകകളുടെ അജപാലന പരിവര്‍ത്തനത്തില്‍ ഇടവക വികാരിയുടെ  പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ  ഇടവകാംഗമായ പരേതനായ പോള്‍ റൊസാരിയോയുടെയും മാഗി റൊസാരിയോയുടെയുംമകനാണ്.
കോട്ടപ്പുറം രൂപതാ കെസിഎസ്എല്‍ ഡയറക്ടര്‍ , തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളി വികാരി, കുറ്റിക്കാട് – കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് –  ഇന്‍ –  ചാര്‍ജ്, സെന്റ് ആന്റണീസ് സെമിനാരി വൈസ് റെക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?