മാവേലിക്കര: മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. പതിനെട്ട് വര്‍ഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പും ചടങ്ങില്‍ നല്‍കി.
മാത്യുസ് മാര്‍ പോളികാര്‍പ്പോസിനെ മാവേലിക്കര രൂപത ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ കല്‍പനയും തീരുമാനവും മലങ്കര കത്തോലിക്ക സഭ കുരിയ ബിഷപ് ആന്റണി മാര്‍ സില്‍വാനോസ് വായിച്ചു. മോണ്‍. ഡോ. ജോണ്‍ പോള്‍ സിറില്‍ ഫെര്‍ണാണ്ടസ്, ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ഡോ ജോസഫ് മാര്‍ ബര്‍ണബാസ് സഫഗ്രന്‍ മെത്രാപ്പോലീത്ത, ബിഷപ് ജോസഫ് മാര്‍ തോമസ്, യുഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയസ്, ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ്, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോര്‍ജ് മഠത്തില്‍കണ്ടത്തില്‍, ബിഷപ് ഡോ. ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു മന്ത്രി സജി ചെറിയാന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, എംഎസ് അരുണ്‍കുമാര്‍, യു പ്രതിഭ, ചാണ്ടി ഉമ്മന്‍, മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ പി. ജെ.കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

















Leave a Comment
Your email address will not be published. Required fields are marked with *