വയലാര്‍ ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്‌കൂളിലെ പ്രധാധാധ്യാപികയായ സിസ്റ്റര്‍ മേരിബോണ ലോറന്‍സിന്റെ കൈകളില്‍ ഭദ്രമാണ് സ്‌കൂളും ഒപ്പം സ്‌കൂള്‍ വാനും. സ്‌കൂളിലെ ഹെഡ്മാസ്റ്ററും വാന്‍ ഡ്രൈവറുമാണ് സിസ്റ്റര്‍.
അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്‌കൂള്‍ മാനേജ്‌മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരം ഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കള്‍ വഹിക്കേ ണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാ നാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതല്‍ വാനിന്റെ ഡ്രൈവറുമാണ്.
രാവിലെ എട്ടരയ്ക്കു തുടങ്ങും ഡ്രൈവറുടെ ജോലി. വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മൂന്നു തവണയായാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്. അവസാന ട്രിപ്പ് എത്തിയാ ല്‍ സീറ്റു മാറും. പിന്നെ പ്രഥമാധ്യാപിക. വൈകുന്നേരവും ഇതുപോലെ മൂന്നുതവണ യാത്ര. സിസ്റ്റര്‍ക്ക് അസൗകര്യമുള്ളപ്പോള്‍ മാത്രം ഡ്രൈവറായി മറ്റൊരാള്‍ വരും. കൊച്ചി രൂപതയുടെ കീഴിലുള്ള സ്‌കൂളാണിത്.
അധ്യാപകരാരെങ്കിലും സഹായിയായി വാനി ലുണ്ടാകും. താത്കാലികക്കാര്‍ ഉള്‍പ്പെടെ ഏഴ് അധ്യാപകരുണ്ട്. പ്രീ-പ്രൈമറിയടക്കം ആറു ഡിവിഷനുകള്‍.
കൊല്ലം ജില്ലയിലെ വാടി ഗ്രാമത്തിലെ ലോറന്‍ സിന്റെയും അല്‍ഫോണ്‍സയുടെയും മകളാണ് സിസ്റ്റര്‍ മേരിബോണ. ഇമ്മാക്കുലേറ്റ് കണ്‍സംപ് ഷന്‍ സന്യാസ സമൂഹാംഗമാണ്. ഇറ്റലിയില്‍ നിന്നാണ് സിസ്റ്ററുടെ ഡ്രൈവിങ്ങിന്റെ തുടക്കം. 1994-ലാണ് ഇറ്റലിയിലെത്തിയത്. അവിടെവെച്ചാണ് സന്യാസവ്രതം സ്വീകരിച്ചതും. തുടര്‍ന്ന് ഡ്രൈവി ങ്ങും പഠിച്ചു. ഇപ്പോള്‍ എല്ലാ വാഹനങ്ങളും ഓടിക്കും.
2000-ല്‍ കേരളത്തിലെത്തിയപ്പോള്‍ ലൈസന്‍സ് എടുത്തു. 2006-ല്‍ വയലാര്‍ സ്‌കൂളിലാണ് അധ്യാപികയായി തുടങ്ങിയത്. ഇടയ്ക്കു നാലുവര്‍ഷം കൊച്ചിയിലെ സ്‌കൂളിലായിരുന്നു. ബാക്കി 15 വര്‍ഷവും ഇവിടെത്തന്നെയായിരുന്നു.
രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വാനിന്റെ ഡ്രൈവിംഗ് സീറ്റില്‍ മേരിബോണ ഉണ്ടാകും. സ്‌കൂളിനൊപ്പം വാനിന്റെ സ്റ്റിയറിംഗും ആ കരങ്ങളില്‍ ഭദ്രമാണെന്ന് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിയാം.
Leave a Comment
Your email address will not be published. Required fields are marked with *