കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. തൃശൂരില്‍ മാത്രമല്ല, കേരള ക്രൈസ്തവ സഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം മെത്രാപ്പോലീത്ത.
അദ്ദേഹത്തിന്റെ സുദീര്‍ഘമായ മെത്രാന്‍ ശുശ്രൂഷ കല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവു മേകുന്നതായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം മെത്രാപ്പോലീത്ത.
പിന്‍ഗാമിയായ മാര്‍ ഔഗേന്‍ മെത്രാപ്പോലീത്തയോടും കല്‍ദായ സുറിയാനി സഭയോടും കെസിബിസിയുടെ ആഴമായ അനുശോചനവും പ്രാര്‍ത്ഥനകളും അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *