കൊച്ചി: അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന യുവജനങ്ങള്‍ക്കും യുവകുടുംബങ്ങള്‍ ക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്‌റോസ് ഗ്ലോബലിന് മൂന്നാം തവണയും സിഎംഎ അവാര്‍ഡ്.
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്‌റോസ് മീഡിയ. 2022-ല്‍ സിഎംഎയില്‍ അംഗമായതിനുശേഷം കെയ്‌റോസ് മീഡിയയുടെ ഗ്ലോബല്‍ മാസിക അംഗീകാരം നേടുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്.
കത്തോലിക്കാ സഭയില്‍ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷന്‍.
1997 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കെയ്‌റോസ് മലയാളം മാസികയോടൊപ്പം 2018ലാണ് കെയ്‌റോസ് ഗ്ലോബല്‍ ആരംഭിച്ചത്. 2021 ല്‍ കുട്ടികള്‍ക്കായുള്ള കെയ്‌റോസ് ബഡ്‌സും തുടങ്ങി. യുവതലമുറയോട് ഫലപ്രദമായി സംവദിക്കാനാവുന്ന വിധത്തില്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ രംഗത്തും കെയ്‌റോസ് സജീവമാണ്.
Leave a Comment
Your email address will not be published. Required fields are marked with *