അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില്‍ സഹായമെത്രാന്‍ ഏണസ്റ്റ് ഒബോഡോ അര്‍പ്പിച്ച ദിവ്യബലിയില്‍ കൗമാരക്കാരും മുതിര്‍ന്നവരുമുള്‍പ്പടെ സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്‍. പരിശുദ്ധാത്മാവിന് സമര്‍പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളിലാണ് ഇത്രയധികം പേര്‍ ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്.
സ്വര്‍ഗീയമായ പ്രവര്‍ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’ ബിഷപ് ഒബോഡോ പറഞ്ഞു.
നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടയിലും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെയും വിശ്വാസം ഗൗരവമായി ജീവിക്കുകയും ചെയ്യുന്നവരുടെ സംഖ്യ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍, 90 ലക്ഷത്തിലധികമാളുകളാണ് പുതിയതായി കത്തോലിക്കസഭയില്‍ അംഗമായത്. മുന്‍ വര്‍ഷത്തേക്കാള്‍ 3.31% കൂടുതലാണിത്.
Leave a Comment
Your email address will not be published. Required fields are marked with *