ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവര്‍ത്തനപക്ഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബൈക്ക് റാലി നടത്തി. റാലി ഇടുക്കി രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ലഹരിയുടെ വ്യാപനം സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ നടക്കുന്ന കാലമാണിത്. അതിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാകാന്‍ യുവജനങ്ങള്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍തലത്തിലും സംഘടനാ നേതൃത്വത്തിലും ബോധവല്‍ക്കരണവും മറ്റിതര പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട്. എങ്കിലും ഈ സാമൂഹിക വിപത്തിനെ സമൂഹത്തില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നത് യുവജന ങ്ങള്‍ക്കാണെന്ന് മോണ്‍. ജോസ് കരിവേലിക്കല്‍ പറഞ്ഞു.
കെ സി വൈ എം ഇടുക്കി രൂപതാ പ്രസിഡന്റ് സാം സണ്ണി ക്ക് പതാക കൈമാറിയാണ് ബൈക്ക് റാലി മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. റാലി ചെറുതോണിയില്‍ എത്തിയപ്പോള്‍ പാറത്തോട് യൂണിറ്റ് അംഗങ്ങള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. കെസിവൈഎം രൂപതാ സെക്രട്ടറി ഐബിന്‍ വി ഐസക് ലഹരി വിരുദ്ധ സന്ദേശം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *