Follow Us On

15

July

2025

Tuesday

നീതിനിഷേധിക്കപ്പെട്ട മുനമ്പം ജനത 16ന് കളക്ടറേറ്റ് ധര്‍ണ നടത്തുന്നു

നീതിനിഷേധിക്കപ്പെട്ട മുനമ്പം ജനത 16ന് കളക്ടറേറ്റ് ധര്‍ണ നടത്തുന്നു
മുനമ്പം /കൊച്ചി:  വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്  ആവശ്യപ്പെട്ട് ജൂലൈ 16  (നാളെ) രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നില്‍ ധര്‍ണ്ണ നടത്തും.
അതിന് മുന്നോടിയായി മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍നിന്ന് കളക്ടറേറ്റിന്റെ  തെക്കേ ഗേറ്റിലേക്ക് റാലി നടക്കും. വരാപ്പുഴ, കോട്ടപ്പുറം, രൂപതകളിലെ അല്മായ നേതാക്കളും, എസ്എന്‍ഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായ ങ്ങളുടെ നേതൃനിരയും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.
മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായ നടക്കുന്ന റാലിയിലും ധര്‍ണയിലും  വൈദികരും, കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ , കെഎല്‍എം തുടങ്ങിയ സംഘടനകളുടെ നേതാക്കളും മറ്റു സാമുദായ നേതാക്കളും  പങ്കുചേരും.
നൂറ്റാണ്ടുകളായി മുനമ്പം കടല്‍ത്തീരത്ത് മത്സ്യബന്ധന ത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങള്‍, 36 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍, 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫറൂഖ് കോളേജില്‍നിന്ന് ഭൂമി വാങ്ങി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കരമടച്ച് പോക്കുവരവ് നേടി സ്വത്തവകാശം സംരക്ഷിച്ചുവരികയായിരുന്നു. എന്നാല്‍, 2022-ല്‍ വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ തടയുകയാണ് ഉണ്ടായത്.
മുനമ്പം തീരദേശവാസികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സത്വരം ഇടപെടമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?