Follow Us On

05

December

2025

Friday

ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് കാരുണ്യസ്പര്‍ശം അവാര്‍ഡ്

ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് കാരുണ്യസ്പര്‍ശം അവാര്‍ഡ്
കണ്ണൂര്‍: കാരുണ്യസ്പര്‍ശം അവാര്‍ഡ് കരുവന്‍ചാല്‍ ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിന് ലഭിച്ചു. വായാട്ടുപറമ്പിലെ ജീവകാരുണ്യപ്രവര്‍ത്തകനായിരുന്ന ജോര്‍ജ് അര്‍ത്തനാകുന്നേലിന്റെ സ്മരണക്കായി ബി പോസിറ്റീവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് 25,000 രൂപയും ഫലകവും അടങ്ങിയ അവാര്‍ഡ്.
ആശാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേന്ദ്ര കാര്‍ഷിക ഗവേഷണകേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ചൊറുക്കാവില്‍  ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ഈനാച്ചേരിയില്‍നിന്ന് ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്‍ലിന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?