തിരുവനന്തപുരം: ധന്യന്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനായിരുന്നെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ നയതന്ത്ര സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗര്‍. ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്മപ്പെരുന്നാളിനോടനുബന്ധിച് ച് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവസ്‌നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാര്‍ ഈവാനിയോസ് പ്രാധാന്യം നല്‍കിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സുവിശേഷത്തോട് അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ സമര്‍പ്പണമാണ് സാര്‍വത്രിക സഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും ആര്‍ച്ചുബിഷപ് ഗല്ലഗര്‍ പറഞ്ഞു.
സമൂഹബലിയില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ സാമുവല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൈസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഗീവര്‍ഗീസ് മാര്‍ മക്കറിയോസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
സെന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റില്‍ ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറിന് മലങ്കര കത്തോലിക്ക സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമുള്ള വിശ്വാസി സംഗമമായി തിരുനാള്‍ മാറി.
Leave a Comment
Your email address will not be published. Required fields are marked with *