തൃശൂര്‍: വിവാഹത്തിന്റെ സുവര്‍ണ ജൂബിലി സ്മാരകമായി ‘മണ്‍പാത്രങ്ങള്‍’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജോണി ഊക്കന്‍.
പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ പറയുന്ന മണ്‍പാത്രത്തില്‍ ലഭിച്ച നിധിയെക്കുറിച്ചുള്ള ഉപമയെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തക രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തങ്ങളൊക്കെ വെറും മണ്‍പാത്രങ്ങളാണെന്നും പരമമായ ശക്തി ദൈവത്തിന്റേതാണെന്നും വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുസ്തകത്തിന്റെ ആദ്യഭാഗത്തിന്റെ ഉള്ളടക്കം. രണ്ടാം ഭാഗത്തില്‍ നല്ല ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏതാനും ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജോണി ഊക്കന്‍ ഇതിനുമുമ്പും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബൈബിള്‍ ക്വിസ് മൂന്നു ഭാഗങ്ങളായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ പുസ്തകങ്ങള്‍ മലയാളത്തിലേക്കും തുടര്‍ന്ന് മ്യാന്‍മാറിലെ കച്ചിന്‍ ഭാഷയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ഇപ്പോഴതിന്റെ തെലുങ്ക് പരിഭാഷ നടന്നുകൊണ്ടിരിക്കുകയാണ്.
തൃശൂര്‍ അതിരൂപതയിലെ കണ്ണംകുളങ്ങര ഇടവകാംഗമാണ് ജോണി ഊക്കന്‍. ഇടവക ദൈവാലയത്തില്‍വച്ച് മുന്‍ ഇടവക വികാരിയും ദീപിക ദിനപത്രത്തിന്റെ റസിഡന്റ് മാനേജരുമായ ഫാ. ജിയോ തെക്കിനിയത്ത് പുസ്തകം പ്രകാശനം ചെയ്തു. ജോണിയും ഭാര്യ കൊച്ചുത്രേസ്യയും ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യകോപ്പി ഫാ. ജിയോ തെക്കിനിയത്തില്‍നിന്നും ഏറ്റുവാങ്ങി.
കോഴിക്കോട് ഐറിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകംhttps://sophiabuy.com/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *