വാഷിംഗ്ടണ്‍ ഡിസി: വിനോദ റസ്ലിംഗ് (ണണഋ) ഇതിഹാസം ഹള്‍ക്ക് ഹൊഗന്‍ അന്തരിച്ചു. ഫ്‌ളോറിഡയിലെ വസതയില്‍ വച്ചായിരുന്നു 71 വയസുള്ള ഹള്‍ക്ക് ഹൊഗന്റെ അന്ത്യം. നാല്‍പ്പത് വര്‍ഷക്കലാലം റസ്ലിംഗ് വിനോദ മേഖലയില്‍ കാണികളെ രസിപ്പിച്ച അദ്ദേഹം 70 ാം വയസിലാണ് മാമ്മോദീസ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം, തന്റെ മാമ്മോദീസായെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തിയ അദ്ദേഹം, യേശുക്രിസ്തുവിനെപ്പറി അറിയുന്നതും യേശുവിന അറിയുന്നതും രണ്ടാണെന്ന് പറഞ്ഞിരുന്നു. 70 വയസുള്ള അദ്ദേഹം തന്റെ അനുയായികളെയും യേശുവിലേക്ക് തിരിയാന്‍ ക്ഷണിച്ചു.
ടെറി ബൊളിയ എന്നാണ് യഥാര്‍ത്ഥ പേര്. ണണഋ എന്നറിയപ്പെടുന്ന റസ്ലിംഗ് വിനോദമേഖലയുടെ നീണ്ട ചരിത്രത്തിലെ ഏറ്റവും വലിയ താരമാണ്്ആറ് ണണഋ ചാമ്പ്യന്‍ഷിപ്പുകളെങ്കിലും സ്വന്തമായുള്ള ഹള്‍ക്ക് ഹൊഗന്‍. കുതിരലാടത്തിന്റെ ആകൃതിയിലുള്ള മീശ, സുന്ദരമായ മുടി, വലിയ പേശികള്‍ എന്നിവയ്ക്ക് പേരുകേട്ട ഇദ്ദേഹം നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
വിനോദ വ്യവസായത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന മുഖങ്ങളില്‍ ഒരാളായിരുന്നു ഹൊഗന്‍, ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ എപ്പോഴും ഒരു വിശ്വാസിയായിരുന്നു, പക്ഷേ ഞാന്‍ പൂര്‍ണമായും യേശുവിന് വിട്ടുകൊടുത്തിരുന്നില്ല. യേശുവിനെക്കാള്‍ നന്നായി എനിക്ക് ഡ്രൈവ് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതി. യേശുവിനെക്കാള്‍ നന്നായി എനിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതി. അപ്പോള്‍ യേശു തന്റെ കൈകള്‍ പതിയെ സ്റ്റീയറിംഗില്‍ നിന്ന് മാറ്റി. ‘ഇപ്പോള്‍ ഇടിച്ചും മറിഞ്ഞും ഞാന്‍ മടുത്തു…’
ഹൊഗനും ഭാര്യ സ്‌കൈ ഡെയ്ലി ഹൊഗനും 2023 ഡിസംബറില്‍ ഫ്‌ലോറിഡയിലെ ഇന്ത്യന്‍ റോക്‌സ് ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍വച്ച് മാമ്മോദീസ സ്വീകരിച്ചു. അന്ന് ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു ‘യേശുവിന് പൂര്‍ണമായി കീഴടങ്ങുകയും സമര്‍പ്പിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസം.’ തുടര്‍ന്ന് അദ്ദേഹം തന്റെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. ചില സമയങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ പോസ്റ്റ് ചെയ്തു. യേശുവില്‍ വിശ്വസിക്കാന്‍ ആരാധകരെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റില്‍ അദ്ദേഹം ഇങ്ങനെ എഴുതി, ‘തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ആയിരുന്നതിന് ഒഴിവുകഴിവുകള്‍ നിരത്തുന്നവരും, അല്ലെങ്കില്‍ തങ്ങള്‍ അത്ര നല്ലവരല്ല എന്ന് ചിന്തിക്കുന്നവരും ക്രിസ്തുവിലേക്ക് വരാന്‍ മടിക്കേണ്ടതില്ല. അതിന് നിങ്ങള്‍ വൃത്തിയാകേണ്ട ആവശ്യമില്ല. അവന്റെ അടുക്കല്‍ വരൂ. അവിടുന്ന് നിങ്ങളെ ശുദ്ധീകരിക്കും.’
മരണത്തിന് മുമ്പ് യേശുവിന് പൂര്‍ണമായി തന്നെ വിട്ടുകൊടുത്ത്, യേശുവിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ട് കടന്നുപോകുന്ന ഈ താരം വിനോദ റസ്ലിംഗ് ആസ്വാദകര്‍ക്ക് യേശുവിലേക്ക് കടന്നുവരുവാന്‍ പ്രചോദനമാകട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *