Follow Us On

08

July

2020

Wednesday

 • മാംഗോ മാന്‍

  മാംഗോ മാന്‍0

  മാവിന്‍ കൃഷിയിലൂടെ ഉയര്‍ന്ന വരുമാനം നേടാനാവുമെന്ന് തെളിയിച്ച കര്‍ഷകനാണ് ബോബന്‍ വെട്ടിക്കല്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള പൂഴിത്തോട് മേഖലയില്‍ കമുകിനും തെങ്ങിനും രോഗങ്ങള്‍ വര്‍ധിച്ചതോടെയാണ് ഒരേക്കര്‍ സ്ഥലത്ത് മാവിന്‍ കൃഷി ആരംഭിച്ചത്. 40 മാവില്‍ നിന്നായി വര്‍ഷത്തില്‍ ഇപ്പോള്‍ തന്നെ ഒന്നരലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ബോബന്റെ മാമ്പഴത്തിന്റെ രുചിയും പ്രസിദ്ധമാണ്. 20 വര്‍ഷം പ്രായമുള്ള 40 മാവും എട്ട് വര്‍ഷം പ്രായമുള്ള 40 മാവുമാണ് ഒരേക്കറില്‍ കൃഷി ചെയ്യുന്നത്. 20 വര്‍ഷം പ്രായമുള്ളവ മൂവാണ്ടനും കണ്ണാപുരം ഇനത്തിലുള്ളവയുമാണ്.

 • ഏഴു സെന്റിലെ വിജയഗാഥ

  ഏഴു സെന്റിലെ വിജയഗാഥ0

  ചെറുനാരകം വ്യാപകമായി കൃഷി ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. എന്നാല്‍ ഈ കൃഷി വളരെ ലാഭകരമാണെന്നാണ് ബാബു ജേക്കബിന്റെ അനുഭവം. ഏഴ് സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നു എന്ന് കേട്ടാല്‍ അത്ഭുമായിരിക്കും തോന്നുക. ഒരു ഏക്കര്‍ സ്ഥലത്തു കൃഷി ചെയ്താലും ജീവിക്കാനുള്ള വരുമാനം ലഭിക്കാത്തപ്പോഴാണ് ഏഴ് സെന്റിലെ കൃഷി എന്നു പറയാന്‍ വരട്ടെ. ഏഴു സെന്റ് സ്ഥലത്ത് ചെറുനാരകം വളര്‍ത്തി പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം രൂപ വരുമാനം ഉണ്ടാകുന്ന ഒരു കര്‍ഷകന്‍ പാലായില്‍ ഉണ്ട്. പാലായ്ക്ക് സമീപം പൂവരണി

 • പ്രളയത്തെ തോല്പിച്ച കര്‍ഷകന്‍

  പ്രളയത്തെ തോല്പിച്ച കര്‍ഷകന്‍0

  ചങ്ങനാശേരി താലൂക്കിലെ പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍പ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് പൂവം പടിഞ്ഞാറുള്ള കോമങ്കേരിച്ചിറ ഗ്രാമം. സാധാരണക്കാരും പാവപ്പെട്ട കര്‍ഷകരും ഏറെയുള്ള പ്രദേശം. ആറ്റുപുറത്ത് ജോര്‍ജി അലക്‌സ് എന്ന ചെറുപ്പക്കാരന്‍ 2005 മുതല്‍ 2015 വരെ ഗള്‍ഫിലായിരുന്നു ജോലി ചെയ്തിരുന്നത്. അതു മതിയാക്കി നാട്ടില്‍ തിരികെയെത്തി വിവിധ കൃഷികളില്‍ അദ്ദേഹം സജീവമായി. ജോര്‍ജിയുടെ പിതാവും കാര്‍ഷികമേഖലയിലായിരുന്നു. അങ്ങനെയാണ് ജോര്‍ജിയും കൃഷിയോടുള്ള അഭിനിവേശം മനസില്‍നിന്നും മാഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അറുപത് സെന്റ് ഭൂമിയില്‍ പഠനത്തോടൊപ്പം

 • കുഞ്ഞേട്ടന്റെ കൃഷിപാഠങ്ങള്‍

  കുഞ്ഞേട്ടന്റെ കൃഷിപാഠങ്ങള്‍0

  കൃഷി നഷ്ടമാണെന്ന വാദവുമായി സ്ഥലം തരിശിനിടുന്ന കര്‍ഷകരില്‍നിന്ന് വ്യത്യസ്തനാണ് വയലാ സ്വദേശി തടിയനാനിക്കല്‍ ലൂക്കോസ്. സ്വന്തമായ സ്ഥലത്ത് നടത്തുന്ന കൃഷിക്ക് പുറമേ പാട്ടത്തിന് സ്ഥലമെടുത്ത് പച്ചക്കറി കൃഷിയും കുഞ്ഞേട്ടന്‍ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ലൂക്കോസ് ചെയ്തുവരുന്നു. വെറുതെ കൃഷി നടത്തുക മാത്രമല്ല ഈ വര്‍ഷത്തെ പാലാ രൂപതയിലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഇന്‍ഫാമിന്റെ അവാര്‍ഡും ഈ കൃഷിയിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ഞേട്ടന്‍. വയലായിലെ കല്ലും കപ്പയും പാലായ്ക്കടുത്തുള്ള വയലാ കല്ലിനും കപ്പയ്ക്കും പേരു കേട്ട സ്ഥലമാണ്. വയലായിലെ

 • മീനച്ചിലാറിന്റെ തീരത്തെ തറപ്പേല്‍ ഫാം

  മീനച്ചിലാറിന്റെ തീരത്തെ തറപ്പേല്‍ ഫാം0

  25 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന മീനച്ചിലാറിന്റെ തീരത്തുള്ള ഹരിതവനം. ഭരണങ്ങാനത്തിനടുത്ത് കിഴപറയാറിലുള്ള  ഈ കൃഷിത്തോട്ടത്തില്‍ ഇല്ലാത്ത മരങ്ങളോ ചെടികളോ കായ്കളോ ഇല്ല. തറപ്പേല്‍ ഫാമിന്റെ വിശേഷങ്ങളിലൂടെ… എംബിഎ പഠനത്തിന് ശേഷം ഏത് ജോലി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഈപ്പന്‍ ജോസഫിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. കൂടെ പഠിച്ചവര്‍ ബഹുരാഷ്ട്രകമ്പനികളിലെ ഉദ്യോഗങ്ങള്‍ തേടി പോയപ്പോള്‍ മുഴുസമയ കര്‍ഷകനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കൃഷിയോടുള്ള ‘പാഷന്‍’ ഇന്നും കെടാതെ കാത്ത് സൂക്ഷിക്കുന്ന ഈപ്പന്‍ ജോസഫ് തറപ്പേലാണ് പ്രഫഷണല്‍ വൈദഗ്ധ്യത്തോടെ ഭരണങ്ങാനത്തിനടുത്ത് കിഴപറയാറിലുള്ള തറപ്പേല്‍ ഫാം

 • വൃക്ഷങ്ങളുടെ കൂട്ടുകാരന്‍

  വൃക്ഷങ്ങളുടെ കൂട്ടുകാരന്‍0

  നാല്‍പതിലധികം പഴവര്‍ഗങ്ങള്‍,  ഇരുപതിനം വാഴകള്‍, 21 ഇനം  കുരുമുളക് ചെടികള്‍, നൂറിലധികം വ്യത്യസ്ത വൃക്ഷങ്ങള്‍, അറുപതോളം ഔഷധസസ്യങ്ങള്‍, പതിനഞ്ചിലധികം മുളകള്‍, വിവിധയിനം പുല്ലുകള്‍, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അത്യപൂര്‍വമായ ഫലവൃക്ഷങ്ങള്‍ എന്നിങ്ങനെ അപൂര്‍വതകൊണ്ട് സമ്പന്നമാണ് പി.വി. ജോര്‍ജിന്റെ കൃഷിയിടം. കൃഷിഭൂമിയില്‍ മഴക്കാട് സൃഷ്ടിച്ചുകൊണ്ട് പ്രകൃതിയോട് ചേര്‍ന്നുള്ള കൃഷിരീതി അവലംബിക്കുകയാണ് പേരാവൂരിലെ പി.വി. ജോര്‍ജ് പൂവത്തിങ്കല്‍. വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കര്‍ സ്ഥലത്ത് വര്‍ഷം മുഴുവന്‍ പച്ചപ്പ് നിലനിര്‍ത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ആരോഗ്യമുള്ള മണ്ണില്‍നിന്നാണ് ആരോഗ്യമുള്ള ചെടികളും മരങ്ങളും ഫലവര്‍ഗങ്ങളും വളരുന്നത്. ഇതില്‍നിന്ന്

 • ഈ പഴങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ

  ഈ പഴങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ0

  മാംഗോസ്റ്റിന്‍, ഫിലോസാന്‍,ഡോരിയാന്‍ തുടങ്ങിയ വിദേശയിനം പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന അപൂര്‍വം കര്‍ഷകരിലൊരാളാണ് ഇരവിപേരൂര്‍ സ്വദേശി പി.വി. ചാക്കോ. പഴങ്ങളുടെ ഗുണങ്ങള്‍ മാത്രമല്ല ഇതില്‍നിന്നും ലഭിക്കുന്ന വരുമാനവും ആരെയും ആകര്‍ഷിക്കുന്നതാണ്. തിരുവല്ല പട്ടണത്തോട് ഓരം ചേര്‍ന്നൊഴുകുന്ന മണിമലയാറിന്റെ തീരത്തുള്ള ഇരവിപേരൂര്‍ ഗ്രാമത്തിലെ മലേഷ്യന്‍ വിസ്മയമാണ് പ്ലാവേലില്‍ തറവാട്. 95 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ മിലിട്ടറി സര്‍വീസിലും പിന്നീട് സ്‌കൂള്‍ അധ്യാപകനായും തുടര്‍ന്ന് ഹോമിയോ ചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ച പി.സി വര്‍ക്കി (പ്ലാവേലില്‍ കുഞ്ഞ്) സ്വന്തം സ്ഥലത്ത് നട്ടുവളര്‍ത്തിയ ഒരു ഏക്കറോളം

 • പാറയില്‍ വളരുന്ന പച്ചക്കറികള്‍

  പാറയില്‍ വളരുന്ന പച്ചക്കറികള്‍0

  ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തില്‍ കേരളം ഓരോ വര്‍ഷവും പിന്നിലേക്ക് പോകുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഭക്ഷ്യോത്പാദനത്തില്‍ ഓരോ വര്‍ഷവും മുന്നേറുന്നതിന്റെ കഥകളാണ് ടോമി മഠത്തില്‍പ്പറമ്പിലിന് പറയാനുള്ളത്. പാലായ്ക്കടുത്തുള്ള നീലൂരിലാണ് ടോമി താമസിക്കുന്നത്. വിവിധ തരത്തിലുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് കപ്പ കൃഷിയില്‍നിന്നാണ്. ശരാശരി നാല് ലക്ഷം രൂപ കപ്പ കൃഷിയിലൂടെ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. കപ്പയുടെ വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് നേരിയ മാറ്റങ്ങള്‍ വന്നാലും കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നില്ലെന്നതാണ് ടോമിയുടെ അനുഭവം. കപ്പ അരിയുന്ന

Don’t want to skip an update or a post?