വടികുത്തിപ്പിടിച്ച് സുവിശേഷം...
- ആൾക്കൂട്ടത്തിൽ തനിയെ
- February 7, 2020
ജനറല്‍ ദെഫീല്‍ഡ് സമര്‍ത്ഥനായ ഗണിതശാസ്ത്രത്രജ്ഞനായിരുന്നു. ലോഗരിതത്തില്‍ അദ്ദേഹത്തിന് അതീവ പാണ്ഡിത്യമുണ്ടായിരുന്നു. ഗണിതശാസ്ത്രശാഖയിലെ ഈ വിഭാഗത്തെക്കുറിച്ച് വിശദമായി പഠിച്ച് ഒരു ബൃഹ്തഗ്രന്ഥം രചിയ്ക്കാന്‍ ദെഫീല്‍ഡ് തീരുമാനിച്ചു. രണ്ടരപതിറ്റാണ്ടോളം കഷ്ടപ്പെട്ട് അദ്ദേഹം ലോഗരിതത്തില്‍ പില്ക്കാലത്ത് മഹാത്ഭുതമായി മാറേണ്ട ~ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. കഠിനമായ തപസ്യയിലൂടെ പൂര്‍ത്തീകരിച്ചതായിരുന്നു ആ ഗ്രന്ഥം. ചില സംഖ്യകളുടെ ഗണിതരൂപങ്ങള്‍ മനസിലാക്കിയെടുക്കാന്‍ രാവ് പകലാക്കി മാറ്റേണ്ടിവന്നു. വിശ്രമവും ഭക്ഷണവും ഉപേക്ഷിക്കേണ്ടതായും വന്നു. ദെഫീല്‍ഡ് താനെഴുതി തയ്യാറാക്കിയ ഗണിതശാസ്ത്ര പഠനങ്ങള്‍ ഒരു സ്യൂട്ട്കെയ്സിനുളളിലാക്കി കൂടെക്കൊണ്ട് നടന്നു. എവിടെയും
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേവലം 95,843 ജനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഫ്രിക്കന്‍ റിപ്പബ്ലിക്കായ സീഷെല്‍സിലുള്ളത്. ലോകമെങ്ങും ഓടിനടന്ന് വചനം പ്രഘോഷിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ എം.എസ്.എഫ്.എസ് വീല്‍ചെയറില്‍ ഇരുന്നും വടികുത്തിയും ഇക്കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി മുതല്‍ ജനുവരി 16 വരെ അവിടെയുള്ള എല്ലാ കത്തോലിക്കരോടും സുവിശേഷപ്രഘോഷണം നടത്തി. 115 ഓളം ദ്വീപുകളുള്ള സീഷെല്ലില്‍ മാഹി, പ്രാസിലിന്, ലാ ഡിഗു എന്നീ മൂന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇവിടുത്തെ ജനസംഖ്യയില്‍ 76 ശതമാനവും കത്തോലിക്കരാണ്. ബാക്കിയുള്ളവര്‍
വിശുദ്ധ മദര്‍ തെരേസയെക്കുറിച്ച് മാര്‍ത്തോമ്മാ സഭയിലെ ഫിലിപ്പോസ് മാര്‍ ക്രിസോസ്തം വലിയ മെത്രാപ്പോലീത്ത പറഞ്ഞ ചില കാര്യങ്ങള്‍ കുറിക്കട്ടെ. ”ഞാന്‍ എന്റെ അമ്മയെപ്പോലെയാണ് മദറിനെ എന്നും കരുതിയിട്ടുള്ളത്. മദര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്കിടെ കൊല്ക്കത്തയ്ക്കുപോയി അവരെ കാണുമായിരുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും എല്ലാം മദര്‍ താല്പര്യത്തോടെ ചോദിച്ച് മനസിലാക്കിയിരുന്നത് എനിക്ക് മറക്കാനാവില്ല. ഒരിക്കല്‍ കുറച്ച് ആളുകള്‍ പൊതു ശ്മശാനത്തിലൂടെ ഒരു സ്ത്രീയെ ചുമന്നുകൊണ്ടുപോകുകയാണ്. മരിച്ചെന്നു കരുതി അവര്‍ കൊണ്ടുപോയ സ്ത്രീയില്‍ ചെറിയൊരു ജീവന് അവശേഷിച്ചിരുന്നു. ചിതയിലെ ചൂട്
ട്രാഫിക് ബ്ലോക്കുകള്‍ ശ്വാസം മുട്ടിക്കുന്ന ഏഷ്യയിലെ പട്ടണങ്ങളിലേക്ക് വിപ്ലവമാകാന്‍ പറക്കും ടാക്സികള്‍ വരുന്നൂ. ജര്‍മ്മന്‍ കമ്പനിയായ വൊളോക്കോപ്റ്റര്‍ നിര്‍മ്മിച്ച 18 പ്രൊപ്പല്ലര്‍ വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പൈലറ്റിന്റെ സഹായത്തോടെ സിങ്കപ്പൂരിലെ മറീനാ ബേ ജില്ലയെ ചുറ്റി രണ്ടു മിനിറ്റ് 30 സെക്കണ്ട് നേരം പറന്നു. ഡ്രോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കാഴ്ചയില്‍ ഇവ ചെറിയ ഹെലിക്കോപ്റ്ററിനു സമാനമാണ്. പൈലറ്റുകളില്ലാതെ സ്വന്തമായി പറക്കാന്‍ സാധിക്കുമെങ്കിലും സുരക്ഷാകാരണങ്ങളാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ പറത്തിയപ്പോള്‍ പൈലറ്റുകളാണ് പറക്കും ടാക്സികള്‍ നിയന്ത്രിച്ചത്. ദുബായ്, ഹെല്‍സിങ്കി,
കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമം വ്യാപകമായി നടക്കുകയാണിന്ന്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് പാര്‍ട്ടിക്ക് അനുഭാവികളെ ഉണ്ടാക്കാനാണ് കലാലയ രാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കും ഫണ്ട് നല്‍കുന്നതും മാര്‍ഗനിര്‍ദേശം നല്‍കുന്നതും പാര്‍ട്ടികളാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നതും അക്രമം കാണിച്ചാല്‍ സംരക്ഷണം നല്‍കുന്നതും പാര്‍ട്ടിയാണ്. ക്ലാസില്‍ കയറാതിരിക്കുന്നതും ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും രണ്ടുപേര്‍ തമ്മില്‍ സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്നങ്ങളുടെ പേരില്‍ സമരം ചെയ്യുന്നതും ഘരാവോ ചെയ്യുന്നതും അടി ഉണ്ടാക്കുന്നതും പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളില്‍നിന്ന് കിട്ടുന്ന പിന്‍ബലംകൊണ്ടാണ്. കാമ്പസുകളില്‍ വര്‍ഗീയത വളരാതിരിക്കാനും
വിക്കുമൂലം മറ്റുളളവര്‍ അകറ്റിനിര്‍ത്തിയ ബാലനെ വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദത്തിനുവേണ്ടി ആളുകള്‍ സമീപിപ്പിക്കുന്നുവെന്ന് കേട്ട് അത്ഭുതപ്പെടരുത്. ഇതൊരു സിനിമാക്കഥയല്ല, യാഥാര്‍ത്ഥ്യമാണ്. ടോണി വട്ടക്കുഴി എന്ന ശബ്ദ കലാകാരന്റെ ജീവിതം അതാണ് തെളിയിക്കുന്നത്. സംസ്കൃതം, അറബിക്, ഒറിയ, സിംഹള, ഹിന്ദി, തമിഴ്, ഗോവന്‍, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെല്ലാം ടോണി ശബ്ദം നല്‍കിയിട്ടുണ്ട്. വത്തിക്കാനിലും ലൂര്‍ദിലും ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് തീര്‍ത്ഥാടകര്‍ ആ സ്ഥലങ്ങളെക്കുറിച്ച് മനസിലാക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കഴിഞ്ഞ 27 വര്‍ഷമായി സമീപിപ്പിക്കുന്നതും ഇദേഹത്തെ തന്നെയാണ്. ശബ്ദത്തിന് രാഷ്ട്രീയവും
ദൈവശബ്ദം കണ്വന്ഷന് അരങ്ങൊരുക്കിയവര്‍ക്ക് ആത്മനിര്‍വൃതി നല്കി മക്കള്‍ പൗരോഹിത്യ വേദിയില്‍ എത്തിയിരിക്കുന്നു. തൃശൂരില്‍ ശക്തന് തമ്പുരാന് നഗറില്‍ കഴിഞ്ഞ 25 വര്‍ഷമായി നടക്കുന്ന ദൈവശബ്ദം കണ്‍വന്‍ഷനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. 1994ല്‍ ആരംഭിച്ച ഈ കണ്‍വന്‍ഷനിലൂടെ ലക്ഷക്കണക്കിനാളുകളാണ് വിശ്വാസത്തിലേക്ക് കടന്നുവന്നത്. ഈ കണ്വന്ഷന് നേതൃത്വം നല്കിയവരെല്ലാം തൃശൂര്‍ ശക്തന് നഗര്‍ മാര്‍ക്കറ്റിലെ സാധാരണ തൊഴിലാളികളായിരുന്നു. ദൈവം അവരുടെ സമര്‍പ്പണത്തെയും പ്രാര്ഥനയെയും അതിരുകളില്ലാത്ത വിധം മാനിച്ചിരിക്കുന്നു. സഭയുടെ പൗരോഹിത്യ വേദികളില്‍ ഇനി ഇവരുടെ പേരുകളും എഴുതി ചേര്‍ക്കപ്പെടും. തൃശൂര്‍ കളത്തില്‍
നമ്മെ വേദനിപ്പിക്കുയും നൊമ്പരപ്പെടുത്തുകയും ചെയ്ത വ്യക്തിയോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ ആര്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അത്ഭുതകരമായ ഫലം അനുഭവിക്കാന്‍ കഴിയും. വയനാട് സ്വദേശിനി നിര്‍മ്മലയുടെ അനുഭവം ഇതാണ് സൂചിപ്പിക്കുന്നത്. വിധവകള്‍ക്കായി വയനാട് നടത്തിയ സംഗമത്തിലാണ് അവര്‍ തന്റെ അനുഭവം പങ്കുവച്ചത്. ”എന്റെ അപ്പന് തികഞ്ഞൊരു മദ്യപാനിയായിരുന്നു. സഹോദരന്മാരും അങ്ങനെതന്നെ. അതുകൊണ്ട് കുഞ്ഞുനാളില്‍ ഒരേയൊരു പ്രാര്‍ത്ഥന മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ: ഇതുപോലെ കുടിയനായ ഭര്‍ത്താവിനെ എനിക്ക് ഒരിക്കലും ലഭിക്കരുതേയെന്ന്. കാരണം മദ്യപാനികളുടെ ജീവിതം അത്രയേറെ ഞാന്‍ വെറുത്തിരുന്നു.
Don’t want to skip an update or a post?