Follow Us On

27

December

2024

Friday

  • ഓഗസ്റ്റ് 07: വിശുദ്ധ കജേറ്റന്‍0

    1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയുടെ സഹ-സ്ഥാപകനായിരുന്ന വിശുദ്ധന്‍

  • ഓഗസ്റ്റ് 05: വിശുദ്ധ ഓസ്‌വാള്‍ഡ്0

    നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം

  • ഓഗസ്റ്റ് നാല്‌: വിശുദ്ധ ജോണ്‍ മരിയ വിയാന്നി0

    1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ അക്കാലത്ത് പുരോഹിതന്‍മാര്‍ക്ക് അഭയം നല്‍കുന്നവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലെ വിയാന്നികളുടെ തോട്ടത്തില്‍ അവര്‍ പുരോഹിതര്‍ക്ക് അഭയം നല്‍കിയിരുന്നു. വിശുദ്ധനെ പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറാക്കിയത് അതില്‍ ഉള്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ജോണ്‍ കളിമണ്ണുകൊണ്ട് മാതാവിന്റെ ഒരു പ്രതിമയുണ്ടാക്കി. അത് ഒരു പഴക്കമുള്ള വൃക്ഷത്തിന്റെ

  • ഓഗസ്റ്റ് മൂന്ന്‌: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്0

    1811 ഫെബ്രുവരി 4നു ഫ്രാൻസിലെ ലാമുറേയിലാണ് പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ജനിച്ചത്. വിശുദ്ധന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും, അദ്ദേഹത്തെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതും ‘ദിവ്യകാരുണ്യത്തിലെ യേശു’വാണ്. പീറ്ററിനു അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം അവനെ കാണാതായി. പീറ്ററിന്റെ സഹോദരിയും, അര്‍ദ്ധ-സഹോദരിയും കൂടി വേവലാതിപ്പെട്ട് സകലയിടത്തും അന്വേഷിച്ചു നടന്നു. അവസാനം ഇടവക പള്ളിയിലെ അള്‍ത്താരയുടെ മുന്നിലാണ് അവനെ കണ്ടെത്തിയത്. “ഞാന്‍ യേശുവിനെ ശ്രവിക്കുകയായിരുന്നു” എന്നായിരുന്നു അവരുടെ അന്വേഷണത്തിനുള്ള അവന്റെ ലളിതമായ മറുപടി. ഒരു പുരോഹിതനാവുക എന്നതായിരുന്നു പീറ്ററിന്റെ

  • ഓഗസ്റ്റ് രണ്ട്‌: വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി0

    നാലാം നൂറ്റാണ്ടിലെ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി. സര്‍ദീനിയായിലായിരിന്നു വിശുദ്ധന്റെ ജനനം. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ വിശുദ്ധന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട്, പുരോഹിതര്‍ സഭാപരവും, മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും, അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ-നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്. കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു

  • ഓഗസ്റ്റ് ഒന്ന്‌: വിശുദ്ധ അല്‍ഫോന്‍സസ് ലിഗോരി0

    1696-ല്‍ ഇറ്റലിയിലെ കുലീനമായ ഒരു പ്രഭുകുടുംബത്തിലായിരിന്നു വിശുദ്ധ വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരിയുടെ ജനനം. രാജകീയ നാവിക സേനയിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു വിശുദ്ധന്റെ പിതാവ്. പഠനത്തിൽ സമര്‍ത്ഥനായിരുന്ന അൽഫോൻസ് തന്റെ പതിനാറാമത്തെ വയസ്സില്‍ സഭാനിയമത്തിലും പൊതു നിയമത്തിലും ബിരുദധാരിയായതിനു ശേഷം പത്ത് വര്‍ഷത്തോളം കോടതിയിൽ പരിശീലനം ചെയ്തു. ഒരിക്കല്‍ താന്‍ വാദിക്കുന്ന ഒരു കേസില്‍ നീതിയുടെ ഒരംശം പോലുമില്ലെന്നും വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അറിയുവാനിടയായ വിശുദ്ധന്‍ പുതിയ വഴി തിരഞ്ഞെടുക്കുകയായിരിന്നു. അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു തന്റെ

  • ജൂലൈ 31: വിശുദ്ധ ഇഗ്നേഷ്യസ് ലെയോള0

    സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു. മൊൺസെറാറ്റിലുള്ള പരിശുദ്ധ മാതാവിന്റെ ദേവാലയത്തെക്കുറിച്ച് കേട്ട

  • ജൂലൈ 30: വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്0

    ഏതാണ്ട് 400ല്‍ ഇമോളയിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോര്‍ണേലിയൂസിന്റെ കീഴില്‍ ശിക്ഷണം ലഭിച്ച പീറ്ററിനെ കോര്‍ണേലിയൂസ് ഡീക്കണായി ഉയര്‍ത്തി. 433-ല്‍ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടര്‍ന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമന്‍ പാപ്പായില്‍ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാന്‍ കോര്‍ണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയില്‍ കോര്‍ണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ കണ്ടപ്പോള്‍, പുരോഹിതന്‍മാര്‍ തിരഞ്ഞെടുത്ത മെത്രാപ്പോലീത്തക്ക് പകരമായി പാപ്പാ അദ്ദേഹത്തെ

Latest Posts

Don’t want to skip an update or a post?