1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയുടെ സഹ-സ്ഥാപകനായിരുന്ന വിശുദ്ധന്‍ യുവാവായിരിക്കുമ്പോള്‍ തന്നെ ജൂലിയസ് രണ്ടാമന്‍ പാപ്പായില്‍ നിന്നും റോമില്‍ സുപ്രധാനമായൊരു പദവി ലഭിച്ചു.
‘സെന്റ് മേരി ഓഫ് ദി ക്രിബ്’ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ഉണ്ണിയായ ദൈവ കുമാരനെ പരിശുദ്ധ മറിയത്തില്‍ നിന്നും തന്റെ കരങ്ങളില്‍ വഹിക്കുവാനുള്ള ഭാഗ്യം വിശുദ്ധന് ലഭിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. 1527-ല്‍ ചാള്‍സ് അഞ്ചാമന്റെ സൈന്യം റോം ആക്രമിച്ചു കൊള്ളയടിച്ചപ്പോള്‍, പാവങ്ങളെ സഹായിക്കുവാനായുള്ള ദേവാലയത്തിലെ പണം അവര്‍ക്ക് അടിയറവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പടയാളികള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു. ദുഃഖവും സങ്കടവും കൊണ്ട് പ്രക്ഷുബ്ദനായ വിശുദ്ധന് ക്രമേണ അസുഖം ബാധിച്ചു. 1547 ഓഗസ്റ്റ് 7ന് നേപ്പിള്‍സില്‍ വെച്ചാണ് വിശുദ്ധ കജേറ്റന്‍ അന്ത്യനിദ്ര പ്രാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *