ജനുവരി 10: വിശുദ്ധ വില്യം ബെറൂയര്‍
- Saints of the day
- January 10, 2024
ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ് ആ പണം മുഴുവന്‍ അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക് വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൌഹൃദത്തിലായി. ആദ്യകാല മതപീഡകനായിരുന്ന വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്തോലന്മാര്‍ വിശ്വസിക്കാതിരുന്ന
982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക് നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു വിശുദ്ധന്റെ ശേഷിച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വെച്ച് വിശുദ്ധന്‍ ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിക്കുകയും സ്ഥലത്തെ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനായി
തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി തീരുകയും ചെയ്തു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്‌ബിയിലെ ആശ്രമത്തിലെ സന്യാസിയായി. ആയിടക്കാണ് ബെനഡിക്ടന്‍ നിയസംഹിത തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തിയ കാരണത്തിന് യോര്‍ക്കിലെ സെന്റ് മേരീസ് ആശ്രമത്തിലെ 13 സന്യാസിമാരെ പുറത്താക്കിയ വാര്‍ത്ത വിശുദ്ധന്‍ അറിഞ്ഞത്. ശൈത്യകാലത്തിന്റെ മദ്ധ്യത്തില്‍ വിശുദ്ധന്‍ ആ 13 സന്യാസിമാര്‍ക്കൊപ്പം ചേരുവാനായി വിറ്റ്‌മിയിലേക്ക് പോയി, റിപ്പോണിനു സമീപമുള്ള സ്കെല്‍ഡ്
ഒരു പുരോഹിതനായിരുന്നുവെങ്കിലും നോര്‍ബെര്‍ട്ട് ലൗകീക ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരിന്നു. 1115ലാണ് നോര്‍ബെര്‍ട്ടിന്റെ ജീവിതത്തില്‍ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്. ഒരു ദിവസം നോര്‍ബെര്‍ട്ട് കുതിരപ്പുറത്ത് യാത്ര ചെയ്തുകൊണ്ടിരിക്കെ, ഒരു ഇടിമുഴക്കമുണ്ടാവുകയും, വിശുദ്ധന്റെ തൊട്ടു മുമ്പിലായി അതിശക്തമായ മിന്നല്‍ വെളിച്ചം പതിക്കുകയും ചെയ്തു. ഭയന്നുപോയ കുതിര വിശുദ്ധനെ ദൂരേക്ക് കുടഞ്ഞെറിഞ്ഞു. ഇതിനിടെ താന്‍ നയിച്ച്‌വരുന്ന ലൗകീകമായ ജീവിതരീതികളെ പ്രതി തന്നെ ശാസിക്കുന്നതായ ഒരു ശബ്ദവും വിശുദ്ധന്‍ കേട്ടു. വിശുദ്ധ പൗലോസിന് സംഭവിച്ചതുപോലെ തന്നെ ഈ അനുഭവം വിശുദ്ധ
ജര്‍മ്മനിയുടെ ഏറ്റവും വലിയ അപ്പസ്തോലനും, മദ്ധ്യസ്ഥനുമാകാന്‍ ദൈവീകാനുഗ്രഹത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബെനഡിക്ടന്‍ സന്യാസിയായിരുന്നു വിശുദ്ധ ബോനിഫസ്. 716-ൽ വിശുദ്ധന്റെ ആദ്യ പ്രേഷിത ദൗത്യം അത്ര കണ്ടു വിജയിച്ചില്ല. 718-ല്‍ രണ്ടാമതായി ശ്രമിക്കും മുന്‍പ് വിശുദ്ധന്‍ റോമിലേക്ക് പോവുകയും പാപ്പായുടെ അംഗീകാരം നേടുകയും ചെയ്തു. ഇതിനിടെ ദിവ്യനായ മെത്രാന്‍ വില്ലിബ്രോര്‍ഡിന്റെ കീഴില്‍ വിശുദ്ധന്‍, ഫ്രിസിയ മുഴുവനെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിപൂർണ്ണമായി മാറ്റി. 722 നവംബര്‍ 30ന് ഗ്രിഗറി രണ്ടാമന്‍ പാപ്പാ ബോനിഫസിനെ മെത്രാനായി അഭിഷേകം ചെയ്തു. 724-ല്‍ വിശുദ്ധന്റെ
മൈനര്‍ ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകരിലൊരാളാണ് വിശുദ്ധ ഫ്രാന്‍സിസ് കാരാസ്സിയോളോ. സുവിശേഷ പ്രഘോഷണവും, വിവിധ തരം കാരുണ്യപ്രവര്‍ത്തനങ്ങളുമായിരുന്നു ഈ സഭയുടെ പ്രധാന പ്രേഷിത ദൗത്യങ്ങള്‍. പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനാലും, തന്റെ സഭയില്‍ രാത്രിതോറുമുള്ള ആരാധനകള്‍ നിലവില്‍ വരുത്തിയതിനാലും വിശുദ്ധ ഫ്രാന്‍സിസ് “ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്ന ആദരണീയനായ പിതാവ്” എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനോട് ഒരു കുട്ടിയുടേതിന് സമാനമായ സ്നേഹമായിരുന്നു വിശുദ്ധന്. തന്റെ അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ സേവിക്കുവാന്‍ കഴിയുക എന്നതായിരുന്നു വിശുദ്ധന് ഏറ്റവും
അപരിഷ്കൃതരായ അവിശ്വാസികളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത 22 ഉഗാണ്ടന്‍ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ചാള്‍സ്. തന്റെ മരണത്തിന് ഒരു വര്‍ഷം മുന്‍പ് 1885 നവംബറിലായിരുന്നു വിശുദ്ധന്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടര്‍ന്ന്‍ വിശുദ്ധന്‍ ഒരു ധര്‍മ്മനിഷ്ഠനായ നേതാവായി തീര്‍ന്നു. ചാള്‍സ് അവിടത്തെ രാജധാനിയിലെ സേവകരുടെ മുഖ്യനും, കൊട്ടാരത്തിലെ ഏറ്റവും ശക്തനായ കായികാഭ്യാസിയുമായിരുന്നു. “ഉഗാണ്ട രാജ്യത്തിലെ ഏറ്റവും സുമുഖനായ പുരുഷന്‍” എന്ന വിശേഷണവും വിശുദ്ധന് ഉണ്ടായിരുന്നു. ചാള്‍സ് തന്റെ കൂട്ടുകാര്‍ക്ക് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും, തന്റെ സഹസേവകരെ ജ്ഞാനസ്നാനപ്പെടുത്തുകയും
Don’t want to skip an update or a post?