Follow Us On

02

December

2023

Saturday

  • ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിനു മുമ്പ് ഞാൻ  യേശുവിനെ സ്മരിക്കും: ഓസ്‌കാർ ജേതാവ് കീരവാണി

    ഓരോ പാട്ടും റെക്കോർഡ് ചെയ്യുന്നതിനു മുമ്പ് ഞാൻ  യേശുവിനെ സ്മരിക്കും: ഓസ്‌കാർ ജേതാവ് കീരവാണി0

    ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്. ഏതാനും വർഷംമുമ്പ് ‘വാൾട്ട് ഡിസ്‌നി’ കമ്പനിയുടെ

  • നോട്ടിംഗ്ഹാം, ഡെർബി മിഷനുകളിൽ വിശുദ്ധവാര ശുശ്രുഷകൾ

    നോട്ടിംഗ്ഹാം, ഡെർബി മിഷനുകളിൽ വിശുദ്ധവാര ശുശ്രുഷകൾ0

    നോട്ടിംഗ്ഹാം/ ഡെർബി: ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളെ അനുസ്മരിക്കുന്ന വിശുദ്ധവാര ആചരണം നോട്ടിംഗ്ഹാം, ഡെർബി മിഷനുകളിൽ ഭക്ത്യാദരപൂർവം നടക്കുന്നു. നോട്ടിംഗ്ഹാമിൽ സെന്റ് പോൾസ് ദൈവാലയത്തിലും ഡെർബിയിൽ സെന്റ് ജോസഫ്സ് ദൈവാലയത്തിലുമാണ് തിരുക്കർമങ്ങൾ നടക്കുന്നത്. മിഷൻ ഡയറക്ടർ ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. വിൽഫ്രഡ് പെരേപ്പാടൻ എസ്.സി.ജെ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. രണ്ടു മിഷനുകളിലെയും വിശുദ്ധവാര ശുശ്രുഷകളുടെ സമയവിവരം ചുവടെ: നോട്ടിംഗ്ഹാം സെന്റ് ജോൺസ് മിഷൻ 17 ബുധൻ: കുമ്പസാരദിനം-  വൈകിട്ട് 05.00മുതൽ രാത്രി 10.00വരെ. 18 വ്യാഴം: പെസഹാവ്യാഴം- 

  • ഗാൽവേ ദൈവാലയത്തിൽ വിശുദ്ധവാര ധ്യാനം എപ്രിൽ 15ന്

    ഗാൽവേ ദൈവാലയത്തിൽ വിശുദ്ധവാര ധ്യാനം എപ്രിൽ 15ന്0

    ഗാൽവേ: ഈസ്റ്ററിന് ഒരുക്കമായി ഗാൽവേ സീറോ മലബാർ സമൂഹം കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന വിശുദ്ധവാര ധ്യാനം ഏപ്രിൽ 15ന് നടക്കും. പ്രമുഖ വചനപ്രഘോഷകനും റോമിലെ സർവ്വകലാശാല അധ്യാപകനുമായ ഫാ.ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി നയിക്കുന്ന ധ്യാനത്തിന് മെർവ്യൂ ഹോളി ഫാമിലി ദൈവാലയമാണ് വേദി. വൈകിട്ട് 5.00മുതൽ 9.00വരെയാണ് ധ്യാനം. ഇടവക ധ്യാനത്തിലും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും വിശ്വാസീസമൂഹം പരിശ്രമിക്കണമെന്ന് വികാരി ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു. അയർലൻഡിലെ ഗാൽവേ സീറോ മലബാർ സഭാംഗങ്ങളായ കുട്ടികൾക്കായി

  • ഫാദർ മാത്യു ചൂരപ്പൊയ്കയിലിന് പ്രെസ്റ്റൺ കത്തീഡ്രലിൽ നാളെ യാത്രയയപ്പ്

    ഫാദർ മാത്യു ചൂരപ്പൊയ്കയിലിന് പ്രെസ്റ്റൺ കത്തീഡ്രലിൽ നാളെ യാത്രയയപ്പ്0

    പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന ഫാദർ മാത്യു ചൂരപ്പൊയ്കയിലിന് നാളെ സെൻറ് അൽഫോൻസാ കത്തീഡ്രലിൽ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും.ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്യുകയായിരുന്നു അദ്ദേഹം. ദിവ്യബലിയെ തുടർന്ന് നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പറയും. അദ്ദേഹം ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്‌ളാക്പൂൾ, ബ്ലാക്ൾബെൺ

  • നാല്പതാം വെള്ളിയാഴ്ച: ബ്രേഹെഡിലേക്ക് കുരിശിന്റെ വഴിക്ക് ഒരുങ്ങി ഡബ്ലിൻ സമൂഹം

    നാല്പതാം വെള്ളിയാഴ്ച: ബ്രേഹെഡിലേക്ക് കുരിശിന്റെ വഴിക്ക് ഒരുങ്ങി ഡബ്ലിൻ സമൂഹം0

    ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ 40-ാം വെള്ളിയായ ഏപ്രിൽ 12ന് ബ്രേ ഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയിലെ എല്ലാ വിശുദ്ധ കുർബാന സെന്ററുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് കുരിശിന്റെ വഴി. ബ്രേ ഹെഡ് സെന്റ് ഫെർഗാൾസ് ദൈവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്ന് വൈകിട്ട് 4.00നാണ് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് കുരിശിന്റെ വഴി ആരംഭിക്കുന്നത്.

  • വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനൊരുങ്ങി ഡബ്ലിൻ സീറോ മലബാർ സമൂഹം

    വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനൊരുങ്ങി ഡബ്ലിൻ സീറോ മലബാർ സമൂഹം0

    ഡബ്ലിൻ: ഉത്തമകുടുംബപാലകനായ വി.യൗസേപ്പിതാവിന്റെ മരണതിരുനാൾ ആഘോഷിക്കാനൊരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ. ന്യൂടൗൺപാർക്കിൽ സ്ഥിതി ചെയ്യുന്ന ചർച്ച് ഓഫ് ദി ഗാർഡിയൻ എയ്ഞ്ചൽസ് ദൈവാലയത്തിൽ മാർച്ച് 19ന് വൈകിട്ട് അഞ്ച് മുതൽ എട്ട് വരെയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക. ആരാധനാ സമൂഹത്തിൽ നേതൃശുശ്രൂഷ ചെയ്യുന്ന എല്ലാ വ്യക്തികളെയും ജോസഫ് നാമധാരികളെയും സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും തദവസരത്തിൽ നടക്കും. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ആദരസൂചകമായി കുടുംബനാഥന്മാരെ പ്രത്യേകം ആദരിക്കുന്ന ചടങ്ങാണ് തിരുനാൾ ആഘോഷത്തിന്റെ പ്രധാന ആകർഷണം. വിശുദ്ധ കുർബാനയെ

  • അയർലൻഡിലെ ‘വോയിസ് ഓഫ് പീസ് മിനിസ്ട്രി’ ഉപവാസ പ്രാർത്ഥന ഇനി നീനായിൽ

    അയർലൻഡിലെ ‘വോയിസ് ഓഫ് പീസ് മിനിസ്ട്രി’ ഉപവാസ പ്രാർത്ഥന ഇനി നീനായിൽ0

    ടൂമെവാരാ: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആറ് വർഷംമുമ്പ് ആരംഭിച്ച ഉപവാസ പ്രാർത്ഥന ഇനിമുതൽ അയർലൻഡിലെ കൗണ്ടി ടിപ്പറ്റിയിലെ നീനക്കടുത്തുള്ള ടൂമെവാരാ കൂൾകെരീൻ സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ നടത്തപ്പെടും. അടുത്ത ശുശ്രൂഷ മാർച്ച് രണ്ട് രാവിലെ 10.30മുതൽ 4.30വരെ നടക്കും. ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം,നിത്യസഹായമാതാവിന്റെ നൊവേന എന്നിവയെ തുടർന്ന് ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗികൾക്കായുള്ള പ്രാർത്ഥനയും ശുശ്രൂഷയിലുണ്ടാകും. കുട്ടികൾക്കായുള്ള പ്രത്യേക ധ്യാനവും കുമ്പസാരത്തിനും കൗൺസിലിങ്ങിനുമുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്ന് ‘വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി’ 

  • ഗ്രേറ്റ് ബ്രിട്ടണിൽ വൈദികരുടെ വാർഷികധ്യാനം ഫെബ്രു.25മുതൽ

    ഗ്രേറ്റ് ബ്രിട്ടണിൽ വൈദികരുടെ വാർഷികധ്യാനം ഫെബ്രു.25മുതൽ0

    റാംസ്ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വൈദികർക്കായുള്ള വാർഷിക ധ്യാനം ഫെബ്രുവരി 25മുതൽ 28വരെ കെന്റിലെ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈൻ മേഴ്സി സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്നി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ആൻഡ് മേരി സഭാസ്ഥാപക സിസ്റ്റർ എയ്മി ഇമ്മാനുവേലുമാണ് ആണ് ധ്യാനം നയിക്കുന്നത്. 25 വൈകിട്ട് 6.00ന് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കുന്ന ധ്യാനം 28 ഉച്ചയ്ക്ക് 1.00ന് സമാപിക്കും.

Latest Posts

Don’t want to skip an update or a post?