ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേ 4 : 32) തൂവല്‍പോലെ ഭാരമേതും ഇല്ലാത്ത മനുഷ്യനാണ് ക്രൂശിതന്‍. അതുകൊണ്ടാണ് കുരിശില്‍ അവന്‍ മണിക്കൂറുകളോളം ചോര വാര്‍ത്തങ്ങനെ ഒരു പെലിക്കന്‍ പക്ഷിയെപ്പോലെ നിന്നത്. ഭാവിയുടെ ഭാരമില്ലാത്തവന്‍ എന്ന വിശേഷണം ക്രൂശിതന് നല്ലതുപോലെ ചേരുന്നുണ്ട്. ഒരപ്പൂപ്പന്‍ താടിപോലെ ജീവിക്കാനും മരിക്കാനും ക്രിസ്തുവിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്നും ഹൃദയത്തില്‍ നൊമ്പരമാക്കി മാറ്റാതിരുന്നതുകൊണ്ടും ഉപേക്ഷയുടെ തത്വശാ സ്ത്രം ജീവിത നിയമമാക്കി ജീവിച്ചതുകൊണ്ടും മാത്രമാണ്.
READ MORE
അനുസരണത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയാണ് ക്രൂശിതന്‍ സ്വര്‍ഗത്തിന്റെ ശ്രീകോവിലില്‍ ചെന്നെത്തിയത്. അനുസരണ ത്തിന്റെ എല്ലാ വഴികളും ക്രിസ്തുവിന് വേണ്ടതിലധികം പരിചിതമായിരുന്നു. അനുസരണത്തില്‍ അഭിഷേകത്തിന്റെ മുത്തും പവിഴവും ഒളിച്ചിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഉത്തമ പുരുഷനായിരുന്നു ക്രിസ്തു. കാനായിലും കാല്‍വരിയിലും അവന്‍ അനുസരണത്തിന്റെ പ്രവൃത്തികള്‍ മാത്രമേ ചെയ്തുള്ളൂ. മോനെ അവര്‍ക്ക് വീഞ്ഞില്ല അവരെ രക്ഷിക്കൂ എന്ന് ആവശ്യപ്പെടുമ്പോള്‍ അവന് അന്ന് അനുസരിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെ തിരയാമായിരുന്നു. ഈ അനുസരണം അവന്റെ ജീവിത ചക്രത്തിന്റെ ആയുസ് കുറയ്ക്കുമെന്നറിഞ്ഞിട്ടും അവന്‍ അനുസരിക്കാതിരുന്നില്ല. അനുസരണത്തിന്റെ നാര്‍ദ്ധീന്‍
READ MORE
നല്ല മഴക്കാലത്തും ഇടിവെട്ടുള്ള രാത്രികളിലും അമ്മ എപ്പോഴും ചെയ്യുന്ന പുണ്യ കര്‍മ്മങ്ങളിലൊന്ന് നെറ്റിയില്‍ കുരിശ് വരച്ച് പ്രാര്‍ത്ഥിക്കുക എന്നതാണ്. പണ്ടൊക്കെ അമ്മ അങ്ങനെ ചെയ്യുമ്പോള്‍ അമ്മയെ പലപ്പോഴും കളിയാക്കിയിരുന്നു. മുതിര്‍ന്നപ്പോഴാണ് കുരിശ് നെറ്റിയില്‍ ചാര്‍ത്തുന്നതിന്റെ അനുഗ്രഹം മനസിലായി തുടങ്ങിയത്. ഇപ്പോള്‍ നെറ്റിയില്‍ കുരിശ് വരക്കാതെ ഞാന്‍ ഉറങ്ങാറില്ല. അധരത്തില്‍ കുരിശ് വരക്കാതെ ഞാന്‍ ഒരു പ്രഭാഷണവും ആരംഭിക്കാറില്ല. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹവും Self Confidence ഉം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ചരിത്രത്തിലും കുരിശ് അടയാളപ്പെടുത്തി
READ MORE
ആരിലും ശരണം വെയ്ക്കാതെ ജീവിക്കാനുള്ള തത്രപ്പാടിലാണ് നമ്മളെല്ലാവരും. സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ ക്കൊടുവില്‍ നമ്മള്‍, നമ്മളെത്തന്നെ വിഡ്ഢികളാക്കുന്നുണ്ട്. ആരിലും ശരണം തേടാതെ ജീവിച്ച ഒരുവന്റെ മരണ നാളുകളില്‍ ശുശ്രൂഷ ചെയ്ത നഴ്‌സിന്റെ കുമ്പസാരം കരളലിയിപ്പിക്കുന്ന തായിരുന്നു. ആരിലും ശരണം ഗമിക്കാതെ ഈ ജീവിത കാലം മുഴുവന്‍ എങ്ങനെ ആടിത്തീര്‍ക്കുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. മറ്റു പലതിലും ശരണം തേടി തളര്‍ന്നു പോയ വന്റെ വിലാപങ്ങളാണ് സങ്കീര്‍ത്തനങ്ങളില്‍ നിറയെ. ഒടുവില്‍ തിരിച്ചറിവിന്റെ സൂര്യന്‍
READ MOREDon’t want to skip an update or a post?