ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

കുരിശിലെ വിജയത്തിനൊരു അഴകുണ്ട്. ചാരുതയുണ്ട്, സത്യസന്ധതയുണ്ട്, കൃപയുടെ ആഴമുണ്ട്. കാരണം, ആ വിജയം ആത്യന്തികമാണ്. നശ്വരമായ വിജയത്തിന്റെ ഒരു ചേരുവയും കുരിശിലെ വിജയത്തിനില്ല. തനി തങ്കംകൊണ്ട് തിളങ്ങുന്ന വിജയമാണ്. മഴവില്ലിനേക്കാള്‍ ആ വിജയത്തിന് നിറങ്ങളുണ്ട, നിറഭേദങ്ങളുണ്ട്. ആരെയും അസൂയപ്പെടുത്തുന്ന വിജയമായി രുന്നു കുരിശിലെ വിജയം. വിജയം എന്ന വാക്കിന്റെ മുഴുവന്‍ അര്‍ത്ഥതലങ്ങളും കുരിശിലെ വിജയത്തില്‍ നിഴലിക്കുന്നുണ്ട്. ഈ വിജയാഘോഷ ത്തില്‍ സ്വര്‍ഗസൈന്യം അകമ്പടി ചേരുന്നുണ്ട്. മാലാഖമാര്‍ നൃത്തം ചവിട്ടുന്നുണ്ട്. സ്‌നേഹത്തിന്റെ പൂമ്പാറ്റകള്‍ ഈ വിജയ കൊടിക്ക് ചുറ്റും
READ MORE
അവന്റെ തിരുവിലാവില്‍നിന്നും രക്തവും വെള്ളവും ഒഴുകി എന്നാണ് തിരുലിഖിതം. എന്തിനാണാവോ ക്രൂശിതന്‍ ഈ ഹൃദയത്തില്‍ നിന്നും വെള്ളം നമുക്ക് നല്‍കാന്‍ തിടുക്കം കാണിച്ചതെന്നു കുഞ്ഞുനാളില്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മുതിര്‍ന്നപ്പോഴാണ് തിരുവിലാ വില്‍ നിന്നൊഴുകിയ വെള്ളത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു കിട്ടിയത്. ജോര്‍ദ്ദാനില്‍ വെച്ചാണ് ഈശോ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അവന്‍ വെള്ളംകൊണ്ട് സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതും ആത്മാവിന്റെ അഭിഷേക ജലം സ്വീകരിച്ച മിശിഹാ ആത്മാവില്‍ ജ്വലിക്കാന്‍ തുടങ്ങിയതും. നോമ്പ് ആത്മാവിന്റെ അഭിഷേകം
READ MORE
ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് യോഹന്നാനും യുദാസുമൊക്കെ ക്രിസ്തുവിനരികെ വന്നതും അവന്റെ ശിഷ്യരായതും. പക്ഷെ അതില്‍ ഒരാളുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ തകരുകയും മറ്റൊരാളുടെ സ്വപ്നങ്ങള്‍ സഫലമാകുകയും ചെയ്തു എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെ സ്വപ്നമാണ് സഫലമായത് ആരുടെ സ്വപ്നമാണ് തകര്‍ന്നടിഞ്ഞത് എന്നു ചോദിച്ചാല്‍ നമുക്ക് നിസംശയം പറയാം യോഹന്നാന്റെ സഫലം. യൂദാസിന്റെ വിഫലം. എല്ലാ സ്വപ്നങ്ങളും സഫലമാവാന്‍ കുരിശോട് ചേര്‍ന്നുനിന്നാല്‍ മാത്രം മതി എന്നാണ് യോഹന്നാന്റെ ജീവിതം പറഞ്ഞുതരുന്നത്. കുരിശോട് ചേര്‍ന്നുനില്‍ക്കാതിരുന്ന യൂദാസിന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞു എന്നാണ്
READ MORE
അവന്റെ മരണ നേരത്തു സൂര്യന്‍ പ്രകാശം തരാതെയായി എന്നൊരു സങ്കടം സുവിശേഷകര്‍ ഒന്നടങ്കം ഏറ്റു പാടുന്നുണ്ട്. ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞത് അവന്‍ മിഴി പൂട്ടിയ പ്പോഴാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ബാഹ്യമായ അന്ധകാരം മാത്രമല്ല ജീവിതം ശ്യൂന്യമായി പോകുന്ന ദുരനുഭവം ഒരാള്‍ ഏറ്റെടുക്കുന്നത് ക്രിസ്തു അവനില്‍ മരണപ്പെടു മ്പോഴാണ്. അന്ധകാര ശക്തികള്‍ പ്രഭലപ്പെടുന്ന തും ജീവിതത്തിന്റെ സ്വാദ് തീര്‍ന്നുപോകുന്നതും ക്രൂശിതന്‍ മിഴിപൂട്ടുമ്പോഴാണ്. നിന്റെ ശരീരത്തില്‍ പാപം ചേക്കേറാന്‍ തുടങ്ങുമ്പോഴാണ് ക്രിസ്തു മിഴിപൂട്ടുന്നതെന്നു ഈ നോമ്പില്‍ ഗൗരവമായി ചിന്തിച്ചേ തരമുള്ളൂ.
READ MOREDon’t want to skip an update or a post?