ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അവിചാരിതമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സന്തോഷമാകട്ടെ ദുഃഖമാകട്ടെ അതെല്ലാം നമ്മില്‍ അവിചാരിതമായി സംഭവിക്കുന്നതല്ല. അവിചാരിതമായി സംഭവിക്കുന്നത് പലതും സങ്കടത്തിന് കാരണമാകാറുണ്ട്. ഈ സങ്കടം നെഞ്ചേറ്റുമ്പോള്‍ നിരാശയും, നിരാശയെ താലോലിക്കുമ്പോള്‍ depression നും ഉണ്ടാകുന്നു എന്നാണ് മനഃശാസ്ത്രം പറയുന്നത്. പലരും ഇന്ന് നിശബ്ദ രോഗികള്‍ ആവുന്നു എന്നാണ് പഠനങ്ങള്‍ പറഞ്ഞു തരുന്നത്. മഴ കാണുമ്പോളും ഇരുള് നിറയുമ്പോഴുമെല്ലാം മനസ് ആടിയുലയുന്നത് വിഷാദത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. വിഷാദവും നിരാശയുമെല്ലാം ഒരാളില്‍ നിറയാനുള്ള ആദ്യ കാരണം, ചില ദുരനുഭവങ്ങളെ nature
READ MORE
ദൈവിക പദ്ധതിയെ പൂര്‍ണ്ണമായും മാനിച്ചവനെയാണ് നാം കാല്‍വരിക്കുന്നില്‍ കാണുന്നത്. സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുമെന്നറിഞ്ഞിട്ടും ആ നസ്രായന്‍ കുരിശു മരണം തിരഞ്ഞെടുത്തത് ദൈവിക പദ്ധതിയെ മാനിക്കാന്‍ തന്നെയായിരുന്നു. ഭാരമേറിയ കുരിശ് അവന് നിഷേധിക്കാമായിരുന്നു. കുരിശുയാത്ര അവന് ഒഴിവാക്കാമായിരുന്നു. പടയാളികളുടെ ആക്രോശങ്ങള്‍ക്ക് അവന് നിന്നുകൊടുക്കാതിരിക്കാമായിരുന്നു. കുന്തം കൊണ്ട് കുത്തുമ്പോള്‍ കുതറിമാറാമായിരുന്നു. മൂന്നാണികള്‍ കൈകാലുകളില്‍ നിന്നും ഊരിയെറിയാമായിരുന്നു. അവന്‍ ഒന്നും ചെയ്തില്ല. അതവന്റെ കഴിവുകേടല്ല. പിന്നെയോ, ദൈവിക പദ്ധതികളോടുള്ള അവന്റെ ബഹുമാനം ഒന്ന് മാത്രമാണ് കാല്‍വരിയില്‍ അരങ്ങേറിയ സ്‌ക്രിപ്റ്റിന്റെ Master brain. ദൈവിക
READ MORE
അവന്റെ മരണത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് അവനില്‍ അല്പം പോലും ഭയചിന്ത ഉണ്ടായിരുന്നില്ല എന്നതാണ്. ക്രൂശിതനെ നോക്കുമ്പോള്‍ ഒരിക്കല്‍ പോലും അവന്‍ പകച്ചു നില്കുന്നതായി ആരും കാണുന്നില്ല. ഉദിച്ചുയരുന്ന സൂര്യഗോളം പോലെയായിരുന്നു അവന്‍ മരണനേരത്തും. കാല്‍വരി മാമലയെക്കുറിച്ച് വായിച്ചത് അത്ര നല്ല കാര്യങ്ങളൊന്നും ആയിരുന്നില്ല. ആരും കേറാന്‍ ഇഷ്ടപ്പെടാത്ത മലയായിരുന്നു അത്. തനിച്ചു പോയിട്ട് കൂട്ടമായിപോലും ആരും ആ മല മുകളിലേക്കു പോയിരുന്നില്ല. ഒരുപാട് ഭീകരമായ അന്തരീക്ഷമായിരുന്നു അവിടെ നിറയെ. കപാലങ്ങള്‍കൊണ്ട് നിറഞ്ഞ ശപിക്കപ്പെട്ട ഭൂമി എന്നാണ് കാല്‍വരി
READ MORE
ക്രിസ്തുവിനെ നീ അറിയുമോ എന്ന ചോദ്യത്തിന് മുന്‍പില്‍ പതറിപ്പോയ ശിഷ്യന്‍ എന്ന ചീത്തപ്പേര് കേപ്പയോടൊപ്പം എന്നും ഉണ്ടാവും. മാനവകുലം ഉള്ളിടത്തോളം കാലം പത്രോസിന്റെ ദൈവ നിഷേധവും ലോകം ഓര്‍ക്കും. ഏതെങ്കിലും കാരണത്താല്‍ നീ ദൈവത്തെ നിഷേധിച്ചിട്ടുണ്ടോ എന്ന് നോമ്പ് നിന്നോടും എന്നോടും ആരായുന്നുണ്ട്. തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെ ദൈവമില്ലെന്ന് മൈക്കും വച്ച് തെരുവിലിരുന്നു പ്രഭാഷണമൊന്നും നടത്തിക്കാണില്ല നമ്മള്‍. പലപ്പോഴും ചെയ്യ്തുകൂട്ടുന്ന പ്രവൃത്തികളില്‍ ദൈവനിഷേധത്തിന്റെ അടയാളങ്ങള്‍ കാണുന്നുണ്ടെന്നു നമുക്കൊഴികെ ബാക്കി എല്ലാവര്‍ക്കും ഒരുപാട് മനസിലാവുന്നുണ്ട്. ദൈവ സാന്നിധ്യസ്മരണ ഒരു ദിവസത്തില്‍
READ MOREDon’t want to skip an update or a post?