Follow Us On

05

November

2025

Wednesday

ചോരയും നീരും

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

  • പറുദീസ

    പറുദീസ0

    എല്ലാവര്‍ക്കും ഗത്സെമെന്‍ അനുഭവം പ്രധാനം ചെയ്യാനാണ് പ്രിയം.. മറ്റുള്ളവര്‍ക്ക് എങ്ങനെ പറുദീസ അനുഭവം പ്രധാനം ചെയ്യാന്‍ പറ്റും എന്നൊന്നും ആരും ഒരു റിസേര്‍ച്ചും ചെയ്യുന്നില്ലെ ന്നാണ് എന്റെ വിശ്വാസം. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നത് കണക്കുള്ള ഒരു തരം മനോഭവം ലോകത്തെ കാര്‍ന്നു തിന്നുന്നുണ്ടെന്നാണ് സംശയം. മറ്റൊരു വനെ എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ കുഴിയില്‍ ചാടിക്കാം എന്നുതന്നെയാണ് ഓരോരുത്തരും ആലോചിച്ചുകൊണ്ടിരിക്കുന്നത്. നീ മറ്റുള്ളവര്‍ക്ക് ഗത്‌സെമെനി അനുഭവമാണോ അതോ പറുദീസ അനുഭവമാണോ സമ്മാനി ക്കുന്നതെന്നു ഓരോ

    READ MORE
  • കരുണം

    കരുണം0

    ചേട്ടാ ചേച്ചീ ഉമ്മാ താത്ത അമ്മാ. ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക, നിങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായവര്‍ക്ക് ഒരുപറ്റം ചെറുപ്പക്കാര്‍ ചെയ്യുന്ന സല്‍പ്രവൃ ത്തിയുടെ ഭാഗമായി നല്‍കിയ പൊതിച്ചോറ് സ്വീകരിച്ചപ്പോള്‍ അതില്‍ നിന്നും കിട്ടിയത് കരുണനിറഞ്ഞ മൊഴികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ഈ പൊതിച്ചോറ് വാങ്ങിയ കുടുംബമാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ആ കുട്ടിക്കുവേണമെങ്കില്‍

    READ MORE
  • വിദ്വേഷം

    വിദ്വേഷം0

    വിദ്വേഷം വിഷമാണെന്ന് ആ വാക്കില്‍ത്തന്നെ ഉള്‍പ്പെടുത്തിയ മലയാള ഭാഷക്കെന്റെ പ്രണാമം. ‘ദ്വേ’ എന്ന വാക്ക് മാറ്റിയാല്‍ ശേഷിക്കുന്നത് വിഷം ആണെന്ന് മാലോകര്‍ക്കൊക്കെ നല്ല ധാരണയു ണ്ടായിട്ടും വിദ്വേഷത്തെ നട്ടുവളര്‍ത്തുന്ന നല്ലവരായ ഉണ്ണിമാരെക്കൊണ്ട് നാട് നിറയുന്നുണ്ട്. പ്രതികാരത്തിന്റെ വ്യത്യസ്ത ഭാവതലങ്ങള്‍ പറഞ്ഞുതരുന്ന മുഖങ്ങളെ വാഴ്‌വിലുള്ളൂ എന്ന് കവി കലഹിക്കുമ്പോള്‍ ആ കലഹം വെറും ജല്പനമായി കരുതാന്‍ ആവുന്നില്ല… രാത്രി ചാനല്‍ ഓണ്‍ ചെയ്യാനും കാണാനും ഇപ്പോള്‍ എനിക്ക് പേടിയാണ്… ക്രൈം ഫയലും ക്രൈം സ്‌റ്റോറിയുമെല്ലാം സ്‌പോണ്‍സേഡ് പ്രോഗ്രാമായി മാറുമ്പോള്‍

    READ MORE
  • കൊലപാതകം

    കൊലപാതകം0

    ആലങ്കാരികമായി പറഞ്ഞാല്‍ പത്രോസും കൂട്ടരും ഏര്‍പ്പെട്ടിരുന്ന ജോലി കടലിലെ മത്സ്യങ്ങളെ പിടിച്ചുകൊന്നു കാശുണ്ടാക്കുന്ന ജോലിയായിരുന്നു. അവര്‍ക്കു ആ ജോലിയില്‍ തുടരുന്നതില്‍ വലിയ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ ജോലി അവര്‍ ഉപേക്ഷിച്ചത് ക്രിസ്തുവിന്റെ ഒറ്റ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. ക്രിസ്തു മൊഴികളെ അവര്‍ ഗൗനിച്ചപ്പോള്‍ പിന്നീട് അവര്‍ ആരെയും കൊന്നില്ല എന്ന് മാത്രമല്ല അനേകര്‍ക്ക് ജീവനും ജീവിതവും നല്‍കാന്‍ മാത്രം അവര്‍ വളര്‍ന്നു എന്നാണ് നടപടി പുസ്തകത്തിന്റെ സാക്ഷ്യം. നോമ്പ് ക്രിസ്തു മൊഴികളെ വിലവെയ്ക്കാന്‍ ഓര്‍മിപ്പിക്കുന്ന കാലമാണ്. പഴയ

    READ MORE

Don’t want to skip an update or a post?