ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

ജീവിതത്തിലേറ്റ വലിയ അപമാനങ്ങളിലൊന്ന് ഹോം വര്‍ക്ക് ചെയ്യാത്തതുകൊണ്ട് ക്ലാസില്‍നിന്ന് ടീച്ചര്‍ പുറത്താക്കിയതും കളിയാക്കിയതുമാണ്. സ്‌കൂള്‍ വരാന്തയില്‍ വലിയൊരു കുറ്റവാളി യെപ്പോലെ 45 മിനിറ്റ് തലതാഴ്ത്തി നിന്നത് ആലോചിക്കുമ്പോള്‍ ഇപ്പോഴും എന്നില്‍ നടുക്കം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഒരിടത്തും ഇടം കിട്ടാത്ത ജീവിതമായിരുന്നു എന്റേത്. കുഞ്ഞുനാള്‍ മുതല്‍ അഭയാര്‍ത്ഥികളെപ്പോലെ പലരാലും ഇറക്കിവിട്ട് അലയേണ്ടി വന്ന മാതാപിതാക്കളുടെ ശപിക്കപ്പെട്ട മകനായിരുന്നു ഞാന്‍. എല്ലാവരും കളിക്കുമ്പോള്‍ ആ കൂട്ടത്തിലേക്ക് എന്നെ ചേര്‍ക്കാതിരുന്നതിന്റെ കാരണം ഈ മധ്യവയസിലും എനിക്ക് മനസിലാക്കാനായിട്ടില്ല. മറ്റുള്ളവരുടെ ഹൃദയത്തില്‍ എനിക്ക്
READ MORE
ബന്ധങ്ങളുടെ ഊഷ്മളത നിറഞ്ഞ വേദിയായിരുന്നു കാല്‍വരി. ഒരു മകന്‍ അപ്പനെ ഇത്രമേല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മാനവകുലം കണ്ടെത്തിയത് കാല്‍വരിക്കുന്നില്‍ വച്ചാണ്. ‘പിതാവേ എന്റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന് മകന്‍ അപ്പനോട് പറഞ്ഞത് കുരിശില്‍ക്കിടന്നാണ്. ബന്ധങ്ങള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് ബന്ധങ്ങളുടെ ഞാറ്റുവേല സമ്മാനിച്ചതും കാല്‍വരിയില്‍ വച്ച്. തനിച്ചായിപ്പോയ പ്രിയ ശിഷന് പെറ്റമ്മയേക്കാള്‍ സ്‌നേഹം നല്‍കുന്ന അമ്മയെ നല്‍കി ബന്ധങ്ങളുടെ പുത്തന്‍ കണക്കു പുസ്തകം യോഹന്നാന് ക്രിസ്തു കൈമാറിയതും കുരിശിന്‍ ചുവട്ടിലാണ്. പുതുവര്‍ണ്ണത്തിന്റെ കവിത ക്രിസ്തു ചൊല്ലിയത് കാല്‍വരിയില്‍
READ MORE
എല്ലായിടത്തും കയറി ഇറങ്ങാനുള്ള സ്വാതന്ത്ര്യം സാത്താന് ദൈവം അനുവദിച്ചിട്ടുണ്ടോ എന്ന് നമുക്കറിയില്ല. ജോബിനെ പരീക്ഷിക്കാന്‍ ദൈവം സാത്താനെ അനുവദിച്ചതുപോലെ അവന്‍ പലരുടെയും ജീവിതത്തില്‍ കയറി ഇറങ്ങുന്നുണ്ടെന്നത് പകല്‍പോലെ സത്യം. സെമിത്തേരി പറമ്പിലിരുന്ന് കാറ്റ് കൊള്ളുന്ന സാത്താന്റെ ഭാവങ്ങളെ സുവിശേഷകര്‍ നല്ലതുപോലെ അടയാളപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സാത്താന്റെ സ്വാധീനം ഭൂമിയില്‍ നമുക്ക് നിഷേ ധിക്കാനാവില്ല. പല രൂപത്തിലും ഭാവത്തിലും പിശാച് നമ്മെ നശിപ്പിക്കാന്‍ വലവിരിക്കുന്നുണ്ട്. പലരും ആ വലയില്‍ വീഴുകയും എഴുന്നേല്‍ക്കാന്‍ ആവാതെ വാവിട്ടു നിലവിളിക്കുകയും ചെയ്യുന്നു. സാത്താന്‍ എല്ലായിടത്തും
READ MORE
ചിരിച്ചുകൊണ്ട് ജീവിക്കുക എന്നതാണ് ഇപ്പൊള്‍ ലൈഫിലെ ഏറ്റവും വലിയ competition എന്ന സുഹൃത്തിന്റെ സ്റ്റാറ്റസ് വായിച്ച് കണ്ണു നിറയുന്നു എന്നില്‍. ഉള്ളിലെ ചിരിയൊക്കെ നഷ്ട്ടപ്പെട്ട കാലം മറന്നു… ഒന്ന് മനസറിഞ്ഞ് ചിരിച്ചിട്ടും ഉറങ്ങിയിട്ടുമെല്ലാം നാളുകളേറെയായി… സത്യം പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാം പക്കാ അഭിനയമാണ്. സൂപ്പര്‍ മാര്‍ക്കറ്റിലെ റിസപ് ഷനിസ്റ്റിനെപ്പോലെ വെറുതെ അങ്ങ് ചിരി അഭിനയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ… സങ്കടം താങ്ങാന്‍ വയ്യാതായപ്പോഴാണ് പള്ളിയില്‍ പോയത്… ചിരി നഷ്ട്ടപ്പെട്ടല്ലോ തമ്പുരാനെ എന്ന് നിലവിളിച്ചു പ്രാര്‍ത്ഥിച്ചു കുരിശിലേക്ക് നോക്കിയപ്പോള്‍ ഇതാ
READ MOREDon’t want to skip an update or a post?