Follow Us On

19

May

2024

Sunday

ചോരയും നീരും

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍

  • കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍

    കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍0

    നാസീര്‍ വൃതക്കാരനെപ്പോലെ ജീവിച്ച ക്രൂശിതന്റെ കൂടെ ഇത്രയും സ്ത്രീകള്‍ എങ്ങനെ വന്നുചേര്‍ന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പെണ്ണുകെട്ടാത്ത നസ്രായന്റെ മരണ വിനാഴിക കാണാന്‍ ഓറശ്ലേം നഗരിയിലെ സ്ത്രീകളും സലോമിയും മറ്റേ മറിയവും ഒക്കെ ഉണ്ടായിരുന്നു എന്നതില്‍ ചില ധ്യാനചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്രയും സ്ത്രീകള്‍ അവനെ അനുധാവനം ചെയ്യാനുള്ള ആദ്യ കാരണം അവന്റെ നിഷ്‌കളങ്കമായ സ്‌നേഹം തന്നെയാണ്. അവന്റെ സ്‌നേഹം അസ്തമിക്കാത്തതും അകലാത്തതും ആണെന്നാണ് തിരുവചനം പറയുന്നത്… ഈ സ്‌നേഹ പ്രകടനംകൊണ്ടാണ് അവനെത്തേടി ഭക്തയായ വേറൊനിക്കയും മറ്റു സ്ത്രീകളുമെല്ലാം

    READ MORE
  • കുരിശ് സ്വാധീനിച്ചവര്‍

    കുരിശ് സ്വാധീനിച്ചവര്‍0

    എന്റെ എഴുത്തിലെ മഷി എന്റെ ക്രൂശിതനാണെന്നു കുറിച്ചത് മലയാളിയുടെ ഇഷ്ട നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനാണ്. കുരിശും അവന്റെ മരണവും ധ്യാനിച്ചി ല്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും ശക്തമായ കഥാപാത്രങ്ങളെ നോവലില്‍ വരച്ചിടാന്‍ കഴിയുമായിരുന്നില്ലെന്നാണ് അദ്ദേഹം കുറിക്കുന്നത്. അക്രൈസ്തവനായ എന്നെ സ്വാധീനിച്ച ഒരേ ഒരു മനുഷ്യനെ ഈ വാഴ്‌വില്‍ ഉളളൂ; അത് ക്രൂശിതനാണെന്നാണ് പെരുമ്പടവം ശ്രീധരന്‍ ക്രൂശിതനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മറ്റൊരു സാഹിത്യകാരന്‍ K.P. അപ്പന്‍ ആണ്. ‘ബൈബിള്‍ വെളിച്ചത്തിന്റെ കവചം’ എന്ന സുന്ദരമായ കൃതി ബൈബിള്‍ വായിച്ചും ക്രൂശിതനെ

    READ MORE
  • ആയുധം

    ആയുധം0

    ആയുധ പൂജ എന്നൊരു കര്‍മ്മം ഹൈന്ദവ സഹോദരങ്ങള്‍ക്കിടയിലുണ്ട്. ഈശോയുടെ മരണം ധ്യാനിച്ചുകൊണ്ടിരിക്കുന്ന നമ്മളും ചില ആയുധധാരികളെ അവന്റെ മരണവുമായി ബന്ധപ്പെട്ടു കാണുന്നുണ്ട്. അവനെ പിടിക്കാന്‍ അവര്‍ ആയുധങ്ങളുമായി ആ രാവില്‍ വന്നു എന്നാണ് വായന. വടിവാളും കമ്പിപ്പാരയും  ചാട്ടവാറുമെല്ലാം കൈയില്‍ കരുതി നടക്കുന്ന പടയാളികളെപ്പോലെ നിന്നിലും ആയുധങ്ങളുണ്ടോ എന്നാണ് നോമ്പില്‍ ചോദിക്കേണ്ടത്. ആയുധ ങ്ങള്‍ക്കെല്ലാം രണ്ട് ലക്ഷ്യമാണുള്ളത്. ഒന്ന് സ്വയരക്ഷയ്ക്കും അപരനെ രക്ഷിക്കാനും രണ്ട്  അപരനെ മുറിവേല്പിക്കാനും അതില്‍ ആനന്ദം കണ്ടെത്താനും. സ്വയരക്ഷയ്ക്ക് വേണ്ടി ആയുധങ്ങള്‍ കൈയിലേന്തുന്നത്

    READ MORE
  • സന്ധ്യ

    സന്ധ്യ0

    ജീവിതത്തില്‍ പുലരി മാത്രമല്ല സന്ധ്യകളും ഉണ്ടെന്ന് കുരിശ് മരണം നമ്മെ ഓര്‍മിപ്പിക്കുന്നു.. എല്ലാം നമ്മള്‍ calculate ചെയ്യുന്ന തുപോലെയൊന്നും അരങ്ങേറില്ല സുഹൃത്തേ.. ഒരിക്കലും മൂന്ന് മണിക്ക് അസ്തമിക്കാത്ത സൂര്യന്‍ അവന്റെ മരണ ദിനത്തില്‍ മൂന്ന് മണിക്കാണ് അസ്തമിച്ചതെന്നു വായിക്കുമ്പോള്‍, ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങള്‍ നമ്മളെ തളര്‍ത്തരുതെന്നാണ് സുവിശേഷം.. ഏതു സാഹചര്യത്തിലും പുഞ്ചിരി നഷ്ടപ്പെടു ത്താതെ ജീവിക്കാനാവുക എന്നതാണ് പുണ്യം.. നോമ്പില്‍ നാം പഠിച്ചെടുക്കേണ്ടതും ഇത് തന്നെ.. ലൈഫില്‍ എന്തൊക്കെ സംഭവിച്ചാലും അതിനെ അതിജീവിക്കാന്‍ ക്രിസ്തുവിനൊപ്പം നമ്മളും

    READ MORE

Don’t want to skip an update or a post?