Follow Us On

07

September

2024

Saturday

കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍

കുരിശിന്‍ ചുവട്ടിലെ സ്ത്രീകള്‍

നാസീര്‍ വൃതക്കാരനെപ്പോലെ ജീവിച്ച ക്രൂശിതന്റെ കൂടെ ഇത്രയും സ്ത്രീകള്‍ എങ്ങനെ വന്നുചേര്‍ന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പെണ്ണുകെട്ടാത്ത നസ്രായന്റെ മരണ വിനാഴിക കാണാന്‍ ഓറശ്ലേം നഗരിയിലെ സ്ത്രീകളും സലോമിയും മറ്റേ മറിയവും ഒക്കെ ഉണ്ടായിരുന്നു എന്നതില്‍ ചില ധ്യാനചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഇത്രയും സ്ത്രീകള്‍ അവനെ അനുധാവനം ചെയ്യാനുള്ള ആദ്യ കാരണം അവന്റെ നിഷ്‌കളങ്കമായ സ്‌നേഹം തന്നെയാണ്. അവന്റെ സ്‌നേഹം അസ്തമിക്കാത്തതും അകലാത്തതും ആണെന്നാണ് തിരുവചനം പറയുന്നത്… ഈ സ്‌നേഹ പ്രകടനംകൊണ്ടാണ് അവനെത്തേടി ഭക്തയായ വേറൊനിക്കയും മറ്റു സ്ത്രീകളുമെല്ലാം അവനരികില്‍ എത്തിയത്..

സഹോ; നിന്റെ മരണ നേരത്ത് എത്ര സ്ത്രീ ജനങ്ങള്‍ ഉണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ?
അവന്റെ കുരിശിന് ചാരെ നില്‍ക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ച രണ്ടാമത്തെ കാരണം; അവന്റെ സ്‌നേഹം ശരീരത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല എന്നതാണ്. നിന്റെ ദൃഷ്ടിയൊന്ന് മാറിയാല്‍ മതി സ്ത്രീക്ക് അത് മനസിലാവും.. പുരുഷന്മാരേക്കാള്‍ അവര്‍ അവരുടെ ശരീരത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമെല്ലാം കൃത്യമായ നിലപാടുകള്‍ ഉള്ളവരാണ്..

നിന്റെ നോട്ടം റെഡിയല്ലെങ്കില്‍; റെഡിയല്ലെന്ന് തിരിച്ചറിയാനുള്ള ആറാം ഇന്ദ്രിയം ദൈവം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈശോയുടെ നോട്ടം അവര്‍ ശ്രദ്ധിച്ചിരുന്നു എന്ന് വേണം മനസിലാക്കാന്‍.. അവന്‍ നോക്കിയിരുന്നത് അവരുടെ ശരീരത്തിലേക്കായിരുന്നില്ല.. പിന്നെയോ, അവരുടെ ആത്മവിലേക്കായിരുന്നു..
അത് തിരിച്ചറിഞ്ഞതിനാലാണ് അവനെ അവര്‍ അനുഗമിച്ചത്. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി പാപം ചെയ്യുന്നു എന്നാണ് ക്രിസ്തുമൊഴി…
എന്തുതോന്നുന്നു ഭായ്??…
നിന്റെ മരണനേരത്ത് ഏതു പെണ്ണാണ് നിനക്ക് കൂട്ടിരിക്കുക..

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?