ചോരയും നീരും
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ എഴുതുന്ന നോമ്പുകാല ചിന്തകള്‍
കള്ളനെയും കള്ളന്റെ ചെയ്തികളെയും glorify ചെയ്യുന്ന സംസ്‌ക്കാരത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. കായംകുളം കൊച്ചുണ്ണിയും മീശമാധവനും ഇന്ന് അരങ്ങില്‍ കൈയടി നേടുന്നുണ്ട്.. ഗാന്ധിയെ കൊന്ന ഘാതകനെ തേടിപ്പിടിച്ച് പൂമാല ഇട്ട് പൂജിക്കുന്നവരുടെ എണ്ണവും ഇന്ന് വര്‍ധിക്കുന്നുണ്ട്.. ആരെ നിങ്ങള്‍ക്കാവശ്യം എന്ന ചോദ്യത്തിന് ബറാബാസിനെ ഇഷ്ടം എന്ന് പറഞ്ഞ് ഈശോയെ തൂക്കുമരത്തിലേക്കു പറഞ്ഞുവിട്ടവര്‍ ഇന്നും അതെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു.. നോമ്പ് നിന്റെ ചെയ്തി കളെ വിമലീകരിക്കുന്ന കാലമാണ്. കള്ളന് കഞ്ഞിവച്ച് ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തരുതെന്നാണ് നോമ്പിന്റെ സുവിശേഷം.. പലപ്പോഴും
READ MOREകാല്‍വരി മലയില്‍ തനിച്ച് വെയിലും മഴയും കൊണ്ട് നില്‍ക്കുന്നത് കുഞ്ഞുനാളില്‍ കണ്ടപ്പോ ഴൊക്കെ ക്രൂശിതനോട് വല്ലാത്ത സഹതാപവും അനുകമ്പയും തോന്നിയിട്ടുണ്ട്… ഇതാര്‍ക്കുവേണ്ടി യാണു നീ ആ മരക്കുരിശില്‍ ഇങ്ങനെ ചോരയും നീരുമൊഴുക്കി വേദന സഹിക്കുന്നതെന്നു ആ ക്രൂശിതനോട് ചോദിച്ചിട്ടുണ്ടായിരുന്നു… മുതിര്‍ന്നപ്പോഴാണ് തനിച്ച് നില്‍ക്കുന്നവന്റെ മഹത്വം മനസിലായത്. ചില നേരങ്ങളില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം എന്ന് പഠിപ്പിച്ചത് ക്രൂശിതനാണ്. നിഴലുപോലെ കൂടെ നിന്നവര്‍ പോലും സങ്കട സന്ധ്യയില്‍ നമ്മെ തനിച്ചാക്കു മ്പോള്‍ തളരാതിരിക്കാന്‍ നീ തനിയെനിന്ന് പഠിച്ചു
READ MOREഹൃദയത്തില്‍ നമ്മള്‍ ഇപ്പോള്‍ പാകപ്പെടുത്തുന്ന വിഭവം വിധി വാചകങ്ങള്‍ മാത്രമാണെന്ന് തോന്നുന്നുണ്ട്. പീലാത്തോസ് വിധി വാചകം ഉച്ചരിച്ചപോലെ മറ്റുള്ളവരെ വിധിക്കാനുള്ള ഭൂതക്കണ്ണടയും വെച്ച് നമ്മളിങ്ങനെ കുട്ടൂസനും ഡാകിനിയുമായി കളിക്കുന്ന തെന്തിനാണ്. രാജുവും രാധയും എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കുന്ന ഈ വൃദ്ധരെപ്പോലെയാണ് ഞാനും നീയും എന്ന് ഈ നോമ്പില്‍ ആത്മപരിശോധന ചെയ്യേണ്ടതുണ്ട്. എത്ര ദുര്‍ബലമായ വിധി വാചകമാണ് ആ പീലാത്തോസും സെന്‍ഹിദ്രിന്‍ സംഘവുമെല്ലാം ക്രിസ്തുവിനെതിരെ പുറപ്പെടുവിച്ചത്. ക്രിസ്തുവി നെക്കുറിച്ച് നേരിട്ട് ഒരറിവും സ്വന്തമാക്കാതെയാണ് അവര്‍ അവനെ കൊലക്കളത്തിലേക്ക്
READ MOREകാല്‍വരി യാത്രയില്‍ അവനെ അനുഗമിക്കാന്‍ വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. അവന്‍ ചെയ്ത അത്ഭുതങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ തന്നെ ഒരു പൂരത്തിനുള്ള ആളുകള്‍ ഉണ്ടാകുമായിരുന്നു. അവനെ അനുഗമിക്കാന്‍ അവനില്‍നിന്നും സൗഖ്യം കിട്ടിയ കുഷ്ഠരോഗിയോ അവന്റെ കരസ്പര്‍ശത്താല്‍ കാഴ്ചനേടിയ അന്ധയാചകനോ അവന്‍ ഉയര്‍പ്പിച്ച ലാസറോ, അവന്‍ രക്ഷ കൊടുത്ത സക്കേവൂസോ, ഒന്നും ആ കാല്‍വരിയുടെ ഒരു ഫ്രെയിമിലും ഇല്ല. ഗാഗുല്‍ത്തായുടെ വിരിമാറില്‍ മനുഷ്യ പുത്രന്‍ അവരെ പ്രതീക്ഷിച്ചിരുന്നോ? അവനില്‍ സ്‌നേഹം നുരഞ്ഞു പതഞ്ഞതിനാല്‍ അവന്‍ അവരെ ഒരുനോക്ക് കാണാന്‍ കൊതിച്ചു കാണും.
READ MOREDon’t want to skip an update or a post?