എല്ലായിടത്തും കയറി ഇറങ്ങാനുള്ള സ്വാതന്ത്ര്യം സാത്താന് ദൈവം അനുവദിച്ചിട്ടുണ്ടോ എന്ന് നമുക്കറിയില്ല. ജോബിനെ പരീക്ഷിക്കാന്‍ ദൈവം സാത്താനെ അനുവദിച്ചതുപോലെ അവന്‍ പലരുടെയും ജീവിതത്തില്‍ കയറി ഇറങ്ങുന്നുണ്ടെന്നത് പകല്‍പോലെ സത്യം. സെമിത്തേരി പറമ്പിലിരുന്ന് കാറ്റ് കൊള്ളുന്ന സാത്താന്റെ ഭാവങ്ങളെ സുവിശേഷകര്‍ നല്ലതുപോലെ അടയാളപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സാത്താന്റെ സ്വാധീനം ഭൂമിയില്‍ നമുക്ക് നിഷേ ധിക്കാനാവില്ല. പല രൂപത്തിലും ഭാവത്തിലും പിശാച് നമ്മെ നശിപ്പിക്കാന്‍ വലവിരിക്കുന്നുണ്ട്. പലരും ആ വലയില്‍ വീഴുകയും എഴുന്നേല്‍ക്കാന്‍ ആവാതെ വാവിട്ടു നിലവിളിക്കുകയും ചെയ്യുന്നു.
സാത്താന്‍ എല്ലായിടത്തും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാനാണ് ഇത്രയും കുറിച്ചത്. അവന് പലയിടത്തും നല്ല സ്വാധീനമുണ്ട്. പക്ഷെ കുരിശ് ഉള്ളിടത്ത് സാത്താന് അടുക്കാന്‍ ആവില്ല എന്നതാണ് വാസ്തവം.. കുരിശിനരികില്‍ നിന്ന ഒരാളെപ്പോലും സാത്താന്‍ സ്വാധീനിച്ചിട്ടില്ല എന്നത് നമുക്ക് സ്വര്‍ഗം നല്‍കുന്ന വലിയ ആശ്വാസമാണ്. കുരിശില്‍ ക്രിസ്തുവുണ്ടെങ്കില്‍ പിന്നെ സാത്താന്‍ തകര്‍ന്നടിയും. കുരിശിലെ ക്രിസ്തുവിനെ തോല്‍പ്പിക്കാനുള്ള എത്ര കുതന്ത്രം അവന്‍ മെനഞ്ഞാലും തോറ്റു പോകുന്നത് സാത്താന്‍ തന്നെയാണ്.
കുരിശിലേക്ക് വരാനുള്ള നല്ല കാലമാണ് നോമ്പ്. നീ കുരിശില്‍ ശരണം വെച്ചിട്ടുണ്ടെങ്കില്‍ ഒരു വ്യക്തിക്കും ഒരു ശക്തിക്കും നിന്നെ മുട്ടുകുത്തിക്കാനാവില്ല.. നമുക്ക് കുരിശിലേക്ക് മടങ്ങാം.. സാത്താന്റെ അടിമത്ത ചങ്ങലകള്‍ കുരിശിനാല്‍ തകര്‍ത്തെറിയാം..
Leave a Comment
Your email address will not be published. Required fields are marked with *