Follow Us On

12

January

2025

Sunday

ഇടം

ഇടം

ജീവിതത്തിലേറ്റ വലിയ അപമാനങ്ങളിലൊന്ന് ഹോം വര്‍ക്ക് ചെയ്യാത്തതുകൊണ്ട് ക്ലാസില്‍നിന്ന് ടീച്ചര്‍ പുറത്താക്കിയതും കളിയാക്കിയതുമാണ്. സ്‌കൂള്‍ വരാന്തയില്‍ വലിയൊരു കുറ്റവാളി യെപ്പോലെ 45 മിനിറ്റ് തലതാഴ്ത്തി നിന്നത് ആലോചിക്കുമ്പോള്‍ ഇപ്പോഴും എന്നില്‍ നടുക്കം സൃഷ്ടിക്കുന്നുണ്ട്.
പലപ്പോഴും ഒരിടത്തും ഇടം കിട്ടാത്ത ജീവിതമായിരുന്നു എന്റേത്. കുഞ്ഞുനാള്‍ മുതല്‍ അഭയാര്‍ത്ഥികളെപ്പോലെ പലരാലും ഇറക്കിവിട്ട് അലയേണ്ടി വന്ന മാതാപിതാക്കളുടെ ശപിക്കപ്പെട്ട മകനായിരുന്നു ഞാന്‍. എല്ലാവരും കളിക്കുമ്പോള്‍ ആ കൂട്ടത്തിലേക്ക് എന്നെ ചേര്‍ക്കാതിരുന്നതിന്റെ കാരണം ഈ മധ്യവയസിലും എനിക്ക് മനസിലാക്കാനായിട്ടില്ല.

മറ്റുള്ളവരുടെ ഹൃദയത്തില്‍ എനിക്ക് എന്തുകൊണ്ട് ഇടം കിട്ടുന്നില്ലെന്ന എന്റെ ചോദ്യത്തിന് ഇടവക ദൈവാലയത്തിലെ തൂങ്ങപ്പെട്ട ക്രൂശിതരൂപം മാത്രമാണ് ഉത്തരം തന്നത്. വിരിച്ചു പിടിച്ച കരങ്ങള്‍ നീട്ടി അവന്‍ മാത്രം എന്നോട് ഇങ്ങനെ പറഞ്ഞു; ഈ ക്രൂശിതന്റെ ചങ്കില്‍ നിനക്ക് ഇടമുണ്ട്. കുത്തി മുറിവേല്‍പ്പി ക്കപ്പെട്ട ഹൃദയത്തിലെ ചോരയും നീരും നിനക്കായി ഞാന്‍ പകര്‍ന്നേകുന്ന സ്‌നേഹസ്തന്യമാണ്. എന്റെ ശരീരവും എന്റെ ചുടുചോരയും നീ സ്വീകരിക്കുക. ആരും ഈ വാഴ്‌വില്‍ നിനക്ക് ഒരിടം തന്നില്ലെന്ന് നീ പരാതി പറയാതിരിക്കുക. നിനക്ക് ഇടം തരാനും ഇടം ഒരുക്കാനുമാണ് ഞാന്‍ ഈ മണ്ണില്‍ മനുഷ്യനായി അവതരിച്ചതും ക്രൂശ് ചുമന്നതും കുരിശില്‍ തൂങ്ങിമരിച്ചതും.

ഉള്ളില്‍ മഴപ്പെയ്ത്തനുഭവിച്ചത് അന്നാണ്. അന്നുമുതലാണ് ക്രൂശിതനോട് വല്ലാത്ത സ്‌നേഹം തോന്നിത്തുടങ്ങിയത്. അത് പിന്നീട് അവനായി മാത്രം ജീവിക്കാനുള്ള ഒളിമങ്ങാത്ത തീരുമാന വുമായി. പ്രിയ ചങ്ങാതി, നോമ്പില്‍ നീയും ക്രൂശിതന്റെ ചാരെ ചേര്‍ന്നിരിക്കണം. ഇടമില്ലാത്തവര്‍ക്ക് ഇടമേകുന്ന അവന്റെ സ്‌നേഹത്തിന്റെ സാമ്രാജ്യം നീ സ്വന്തമാക്കണം. ആരും ഇടം തന്നില്ലെന്ന സങ്കടം ഇനിമേല്‍ നമുക്ക് കീറിക്കളയാം. സത്രത്തില്‍ ഇടം കിട്ടിയില്ലെന്ന് ക്രൂശിതന്‍ എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞതായി അവന്റെ നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ?

പീലാത്തോസ് ഇടം നിഷേധിച്ചതുപോലെ ഞാനും പലരുടെയും ഇടം കൈക്കലാക്കുന്നുണ്ടെന്നാണ് പറഞ്ഞുവരുന്നത്. സമീപകാല കഥകളും സംഭവങ്ങളുമെല്ലാം വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത് മറ്റുള്ളവരുടെ ഇടം കൈക്കലാക്കിയ കഥകളാണ്.
ചാറ്റ് ചെയ്ത് സ്‌നേഹം നടിച്ച് കാമുകനെ വീട്ടിലേക്ക് ക്ഷണിച്ച് കൊന്നുകളയുന്ന കാമുകിയും, സ്വത്തിനു വേണ്ടി ഒരേ ഉദരത്തില്‍ ഉരുവായവനെ കൂലിക്കാരെ കൊണ്ടുവന്ന് കൊന്നുകളയുന്നതും, അതിര്‍ത്തിയില്‍ നിന്നും ഒരംഗുലം മണ്ണ് കിട്ടാന്‍ എന്ത് നെറികേടും കാണിക്കുന്നതുമെല്ലാം ഇടം കൊടുക്കാന്‍ വിമുഖത കാണിക്കുന്ന അഭിനവ പീലാത്തോസുമാരുടെ ലീലാവിലാസമല്ലാതെ മറ്റെ ന്താണ്.
നോമ്പ്, അപരന് ജീവിക്കാന്‍ ഇടം കൊടുക്കു ന്നതും അപരന്റെ ഇടം അപഹരിച്ചിട്ടുണ്ടെങ്കില്‍. തിരിച്ചു കൊടുക്കുന്നതും എനിക്കും നിനക്കും ക്രൂശിതന്റെ നെഞ്ചില്‍ ഇടമുണ്ടെന്നവെട്ടം സ്വന്തമാക്കുകയും ചെയ്യുന്ന നല്ല കാലമാണെന്ന് നമുക്ക് മറക്കാതിരിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?