Follow Us On

08

January

2025

Wednesday

101-ാം പിറന്നാളിന് തൊട്ടുമുമ്പ് എഴുത്തുകാരന്‍ യാത്രയായി… സാധു ഇട്ടിയവിരയ്ക്ക് വിട…

101-ാം പിറന്നാളിന് തൊട്ടുമുമ്പ് എഴുത്തുകാരന്‍ യാത്രയായി…  സാധു ഇട്ടിയവിരയ്ക്ക് വിട…

കോതമംഗലം: ആത്മീയ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കുറ്റിലഞ്ഞി പെരുമാട്ടിക്കുന്നേല്‍ വീട്ടില്‍ സാധു ഇട്ടിയവിര അന്തരിച്ചു. 101 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോതമംഗലം സെന്റ് ജോസഫ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തില്‍നിന്നും വളര്‍ന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായി മാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വളരെയേറെ ശ്രദ്ധേയനായി. അന്താരാഷ്ട്ര പ്രസിദ്ധമായ ഷൈ്വറ്റ്‌സര്‍ അവാര്‍ഡ് ജേതാവാണ്.

മാര്‍ച്ച് 18-ന് 101-ാം പിറന്നാള്‍ദിനം ആഘോഷിക്കാനിരിക്കെയാണ് സാധു ഇട്ടിയവിര യാത്രയാകുന്നത്. സാധു ഇട്ടിയവിരയുടെതായി മലയാളത്തില്‍ 50 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 75 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1960-ല്‍ പ്രസിദ്ധീകരിച്ച ‘പിതാവും പുത്രനും’ എന്ന ആദ്യ കൃതി 80000 കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. പത്തോളം ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് ഈ പുസ്തകം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സമാഹരിക്കപ്പെടാത്തതായി 7000 ത്തോളം ലേഖനങ്ങളുമുണ്ട്. സാധു ഇട്ടിയവിരയുടെ മൃതസംസ്‌കാരം കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?