Follow Us On

22

November

2024

Friday

35 കിലോമീറ്റര്‍ കാല്‍നടയായി ബിഷപ്പും;നാല്‍പ്പതാം വെള്ളി കുളത്തുവയല്‍ തീര്‍ത്ഥാടനം നടത്തി

35 കിലോമീറ്റര്‍ കാല്‍നടയായി ബിഷപ്പും;നാല്‍പ്പതാം വെള്ളി കുളത്തുവയല്‍ തീര്‍ത്ഥാടനം നടത്തി

കോഴിക്കോട്: താമരശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാം വെള്ളി തീര്‍ത്ഥാടനം കുളത്തുവയല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തി. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നാണ് ആരംഭിച്ചത്. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍  സമാപിച്ചു.

ഒരു വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. നാല്‍പതാം വെള്ളി സന്ദേശം താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പങ്കുവച്ചു.
മോണ്‍. അബ്രഹാം വയലില്‍, രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സണ്ണി കളപ്പുരയ്ക്കല്‍ എന്നിവര്‍ തീര്‍ത്ഥാടത്തിന് നേതൃത്വം നല്‍കി. വൈദികരും, സന്യസ്തരും അടങ്ങുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍, വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖല, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രത്യേക നിയോഗങ്ങളായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?