മുംബൈ: ഫുട്‌ബോള്‍ സ്റ്റേഡിയം പണിയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഡാമനിലെ 400 വര്‍ഷം പഴക്കമുള്ള ദൈവാലയം ഇടിച്ചുനിരത്തുവാന്‍ ശ്രമം നടക്കുന്നതായി വിശ്വാസികള്‍ ആരോപിച്ചു. ഡാമനിലെ ഔര്‍ ലേഡി ഓഫ് റെമഡീസ് ദൈവാലയം പോര്‍ച്ചുഗീസുകാരുടെ കാലത്ത് പണിയപ്പെട്ടതാണ്. ഡാമന്‍-ഡിയു കേന്ദ്രഭരണപ്രദേശമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണിത്.
”അവര്‍ ആദ്യം പള്ളിയുടെ സ്ഥലം എറ്റെടുക്കും. അതിനുശേഷം ഫുട്‌ബോള്‍ ഗ്രൗണ്ട് സൗന്ദര്യവത്ക്കരണത്തിന്റെ പേര് പറഞ്ഞ് അവര്‍ അത് ഇടിച്ചുനിരത്തും അതാണ് പദ്ധതി’ ; പ്രാദേശിക കത്തോലിക്ക നേതാക്കളിലൊരാളായ രൂയി പെരേര പറയുന്നു. പെരേരയും മറ്റ് കത്തോലിക്ക നേതാക്കളും ഡാമന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് സോണല്‍ പട്ടേലിനെ നേരില്‍ കണ്ട് അവരുടെ ആശങ്ക അറിയിച്ചു.
1607 ല്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഡാമനില്‍ നിര്‍മ്മിച്ച ഈ ദൈവാലയം ഇപ്പോഴും ആരാധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ദൈവാലയം തര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുവാന്‍ പോകുകയാണെന്ന് ദൈവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ബ്രിയാന്‍ റൊഡ്രീഗ്‌സ് അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *