1603-ൽ ഇറ്റലിയിലെ കുപ്പെർത്തീനോ എന്ന സ്ഥലത്തെ ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫ് ജനിച്ചു. പതിനേഴാമത്തെ വയസിൽ സന്യാസമഠത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും ബുദ്ധിയില്ലാത്തവനെന്നും മറവിക്കാരനാണെന്നും കാരണത്താൽ പ്രവേശനം നിഷേധിച്ചു. തുടർന്ന് ഫ്രാൻസിസ്‌കൻ സഭയുടെ ആശ്രമത്തിൽ കന്നുകാലി വളർത്തുകാരനായി ജോലി നോക്കി. എപ്പോഴും പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ദൈവാലയത്തിൽ ധ്യാനത്തിൽ മുഴുകുകയും ചെയ്തിരുന്ന അവനെ ആശ്രമാധികാരികൾ ശ്രദ്ധിച്ചു. തൽഫലമായി 1628-ൽ 25-ാമത്തെ വയസിൽ അവന് പൗരോഹിത്യം നൽകി. വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും ഏത് ദൈവശാസ്ത്ര പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പരഹൃദയജ്ഞാനവും പ്രവചനവരവും വായുവിലൂടെ പറക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ പറക്കുംവിശുദ്ധനെന്നും അദ്ദേഹം അറിയപ്പെടുന്നു. 1663-ൽ അറുപതാമത്തെ വയസിൽ അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു. 1767 ജൂലൈ 16-ന് ക്ലെമന്റ് പതിമൂന്നാമൻ പാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി.
പ്രാർത്ഥന: എളിമയുടെ ജീവിതം നയിച്ച വിശുദ്ധ ജോസഫ് കുപ്പെർത്തീനോ, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ചൈതന്യത്തിൽ ജീവിക്കുവാനും അതുവഴി വിശുദ്ധിയിൽ വളരുവാനും വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കണമേ.
Leave a Comment
Your email address will not be published. Required fields are marked with *