Follow Us On

25

November

2024

Monday

ഒക്‌ടോബർ 22: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ

1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന് തന്റെ പഠനം തുടർന്നു. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്നു.
1978 ഒക്ടോബർ 16-ന് കർദ്ദിനാൾ കരോൾ ജോസഫ് വോയ്റ്റീവയെ 264-ാമത്തെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേരും സ്വീകരിച്ചു. 1981 മെയ് 3-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ചുണ്ടായ ഒരു വധ ശ്രമത്തിൽ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധൻ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാൻ ശ്രമിച്ച ആൾക്ക് അദ്ദേഹം മാപ്പ് നൽകി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധൻ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതൽ അനുഗ്രഹദായകമാക്കി. ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകർഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞു. 2005 ഏപ്രിൽ 2-നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ഔദ്യോഗിക വസതിയിൽ വച്ച് ഈ ലോകത്തോട് വിട പറഞ്ഞു. 2014 ഏപ്രിൽ 27-ന് ഫ്രാൻസിസ് മാർപാപ്പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?