Follow Us On

23

November

2024

Saturday

നവംബർ 24: വിശുദ്ധ ആൻഡ്രു ഡുങ്ങ്-ലാക്ക്

വിശുദ്ധ ആൻഡ്രു ഡുങ്ങ്-ലാക്കിന്റെ യഥാർത്ഥ നാമം ഡുങ്ങ് ആൻ ട്രാൻ എന്നായിരുന്നു. 1795-ൽ വിയറ്റ്‌നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോൾ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വച്ച് വിശുദ്ധൻ ഒരു ക്രിസ്ത്യൻ വേദപാഠ അദ്ധ്യാപകനെ പരിചയപ്പെടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നൽകുകയും ചെയ്തു. മൂന്ന് വർഷത്തോളം വിശുദ്ധന് അവരിൽ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങനെ വിൻ-ട്രി എന്ന സ്ഥലത്ത് വച്ച് ആൻഡ്രു എന്ന പേരിൽ ജ്ഞാനസ്‌നാനം സ്വീകരിച്ചു.
ചൈനീസ്, ഇറ്റാലിയാൻ ഭാഷകൾ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തിൽ അദ്ദേഹം ക്രിസ്തീയ മതത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാർച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിച്ചു. ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടർന്ന് കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവർക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാൽ തന്നെ ധാരാളം പേർ മാമോദീസ സ്വീകരിക്കുകയും ചെയ്തു. 1835-ൽ വിയറ്റ്‌നാമിലെ നീറോ ചക്രവർത്തി എന്നറിയപ്പെടുന്ന മിൻ-മാങ്ങ് ചക്രവർത്തിയുടെ കാലത്തുണ്ടായ മതപീഡനത്തിൽ വിശുദ്ധനും തടവിലാക്കപ്പെട്ടു. 1839 ഡിസംബർ 21 ന് വിശുദ്ധനെ ശിരശ്ചേദം ചെയ്യുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?