ഹൃദയത്തില്‍ നമ്മള്‍ ഇപ്പോള്‍ പാകപ്പെടുത്തുന്ന വിഭവം വിധി വാചകങ്ങള്‍ മാത്രമാണെന്ന് തോന്നുന്നുണ്ട്. പീലാത്തോസ് വിധി വാചകം ഉച്ചരിച്ചപോലെ മറ്റുള്ളവരെ വിധിക്കാനുള്ള ഭൂതക്കണ്ണടയും വെച്ച് നമ്മളിങ്ങനെ കുട്ടൂസനും ഡാകിനിയുമായി കളിക്കുന്ന തെന്തിനാണ്. രാജുവും രാധയും എന്ത് ചെയ്താലും കുറ്റം കണ്ടുപിടിക്കുന്ന ഈ വൃദ്ധരെപ്പോലെയാണ് ഞാനും നീയും എന്ന് ഈ നോമ്പില്‍ ആത്മപരിശോധന ചെയ്യേണ്ടതുണ്ട്.
എത്ര ദുര്‍ബലമായ വിധി വാചകമാണ് ആ പീലാത്തോസും സെന്‍ഹിദ്രിന്‍ സംഘവുമെല്ലാം ക്രിസ്തുവിനെതിരെ പുറപ്പെടുവിച്ചത്. ക്രിസ്തുവി നെക്കുറിച്ച് നേരിട്ട് ഒരറിവും സ്വന്തമാക്കാതെയാണ് അവര്‍ അവനെ കൊലക്കളത്തിലേക്ക് നയിച്ചത്. ഒരു മൃഗത്തോടുപോലും കാണിക്കാന്‍ പാടില്ലാത്ത ക്രൂരതയെല്ലാം പടയാളികള്‍ ആ നസ്രായന്റെ ശരീരത്തില്‍ കാണിച്ചു കൂട്ടിയതിനെല്ലാം കാരണം അറിയാത്ത വിധി പ്രസ്താവനകളായിരുന്നു.
നോമ്പ് ആരെയും വിധിക്കാതെ ജീവിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്. ഈ ഭൂമി എല്ലാവരുടെയുമാണ്. പറക്കുന്ന കാക്കയും, നീന്തുന്ന പുഴമീനുമെല്ലാം ഈ പ്രപഞ്ചത്തിന്റെ അനിവാര്യത കളാണ്. കാക്ക എന്തുകൊണ്ട് കുളത്തില്‍ നീന്തുന്നില്ല. മത്സ്യങ്ങളെന്തേ ആകാശത്തേക്ക് തീര്‍ത്ഥയാത്ര പോകുന്നില്ല എന്നൊക്കെ പറയു ന്നത് കണക്കുള്ള മണ്ടന്‍ പ്രസ്താവനകളും മറ്റുള്ള വരുടെ കുറ്റം കണ്ടുപിടിക്കാനുള്ള അഭിവാജ്ഞയും ഈ നോമ്പില്‍ നമുക്ക് ഒഴിവാക്കാം.
സുഹൃത്തേ, ഞാന്‍ ഒരു പുസ്തകം എഴുതുന്നുണ്ട്. കറക്റ്റ് ചെയ്ത് തരണം; പറ്റുമോ?
അവള്‍ മറുപടി പറഞ്ഞു: അതിനെന്താ; അത് എനിക്ക് വേഗം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കുന്ന എനിക്ക് പുസ്തകത്തിലെ അക്ഷരപിശകുകള്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയും.
ശിവ ശിവ…എന്താ കഥാ….
മറ്റുള്ളവരുടെ ശരി കണ്ടുപിടിക്കാന്‍ ഇനിയേതു ഗംഗയില്‍ പോയി സ്‌നാനം ചെയ്യണമല്ലേ…
Leave a Comment
Your email address will not be published. Required fields are marked with *