Follow Us On

03

May

2024

Friday

മാര്‍ പൗവത്തില്‍ ക്രാന്തദര്‍ശിയായ സഭാസ്‌നേഹി

മാര്‍ പൗവത്തില്‍ ക്രാന്തദര്‍ശിയായ സഭാസ്‌നേഹി

മാനന്തവാടി: മാര്‍ ജോസഫ് പൗവത്തില്‍  ക്രാന്തദര്‍ശിയായ സഭാസ്‌നേഹിയായിരുന്നു എന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. സീറോ മലബാര്‍ സഭയുടെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനായി അക്ഷീണം യത്‌നിച്ച ആചാര്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭക്ക് കേരളസഭയിലും ഭാരതസഭയിലും മഹനീയമായ സ്ഥാനം ലഭിക്കുന്നതിന് മാര്‍ പൗവത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി ത്തീര്‍ന്നു.

ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സീറോ മലബാര്‍ സഭക്ക് മറക്കാനാവില്ല. കേരളത്തിലെ ഇതര ക്രൈസ്തവ വിഭാഗങ്ങളുമായി എപ്പോഴും സൗഹൃദം പുലര്‍ത്തിയിരുന്ന മാര്‍ പൗവത്തിലാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ സ്ഥാപക നേതാവ്. എക്യുമെനിസം അദ്ദേഹത്തിന്റെ ജീവിത പ്രമാണമായിരുന്നു എന്ന് മാര്‍ ജോസ് പൊരുന്നേടം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?