കൊച്ചി: പിന്നാക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ). സംവരണ വിഷയങ്ങളില്‍ ലത്തീന്‍ കത്തോലി ക്കരുടെ ആവശ്യങ്ങള്‍ അദ്ദേഹം അനുഭവപൂര്‍വ്വം പരിഗണിച്ചെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
2000 ല്‍, ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍, 4370 തൊഴിലവസരങ്ങള്‍ 10 വര്‍ഷത്തെ മാത്രം കണക്കുകളുടെ പരിശോധ നയില്‍ ലത്തീന്‍ കത്തോലിക്കാര്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നായിരുന്നു. അതേതുടര്ന്ന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തിയിരുന്നു. എങ്കിലും എന്‍സിഎ നിയമനങ്ങള്‍ പ്രഖ്യാപിച്ച് ഭാവിയിലെങ്കിലും ഉണ്ടാവുന്ന അത്തരം തൊഴില്‍ നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തരവിട്ടത് 2006-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു.
ലത്തീന്‍ കത്തോലിക്കാര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും പ്ലസ് ടു, വിഎച്ച്എസ്ഇ, പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ മൂന്ന് ശതമാനമായി സംവരണം ഉയര്‍ത്തിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ദീര്‍ഘനാളുകളായി ഉന്നയിച്ചുകൊണ്ടിരുന്ന ഈ വിഷയങ്ങളില്‍ പുറത്തിറങ്ങിയ ഉത്തരവുകള്‍ ലത്തീന്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഒബിസി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ ഗുണകരമായിട്ടുണ്ടെന്നും അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *